»   » അമ്പതിന്റെ ചെറുപ്പത്തില്‍ ലാലേട്ടന്‍

അമ്പതിന്റെ ചെറുപ്പത്തില്‍ ലാലേട്ടന്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാളിയുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മെയ് 21ന് അമ്പതാം പിറന്നാള്‍ ആഘോഷിയ്ക്കുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ ഈ നടന്‍ തന്റെ അമ്പതാം പിറന്നാള്‍ തീര്‍ത്തും ലളിതമായാണ് ആഘോഷിയ്ക്കുന്നത്.

പ്രിയ താരത്തിന്റെ അമ്പതാം പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്നായിരുന്നു ആരാധകരുടെ ആഗ്രഹം. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ തീര്‍ത്തും സ്വകാര്യമായിരിക്കണമെന്നാണ് ലാലിന്റെ പക്ഷം.

ജന്മനഗരമായ തിരുവനന്തപുരത്ത് വലിയ തോതിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലാല്‍ ഇടപെട്ട് തന്നെ ഈ തീരുമാനം പിന്‍വലിപ്പിച്ചു. തന്റെ പിറന്നാള്‍ ഒരു വമ്പന്‍ ആഘോഷമാക്കാനൊന്നും ലാല്‍ ആഗ്രഹിയ്ക്കുന്നില്ല, അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ചെറിയൊരു പാര്‍ട്ടി അതു മാത്രമേ താരം പിറന്നാല്‍ സ്‌പെഷ്യല്‍ പ്രോഗ്രാമായി തീരുമനിച്ചിട്ടുള്ളൂ.

ചെന്നൈയില്‍ ഭാര്യ സുചിത്രയ്ക്കും മക്കളായ അപ്പുവിനും മായയ്ക്കുമൊപ്പമാണ് ലാല്‍ പിറന്നാള്‍ ദിവസം ചെലവഴിയ്ക്കുക. വൈകിട്ട് അടുത്ത സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, എംജി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ നല്‍കുന്ന പിറന്നാള്‍ പാര്‍ട്ടിയില്‍ ലാലും കുടുംബവും പങ്കെടുക്കും.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസത്തിന് നമുക്കും പിറന്നാള്‍ ആശംസകള്‍ നേരാം....

ഹാപ്പി ബര്‍ത്ത്ഡേ... ലാലേട്ടന്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam