കാവ്യയുടെ മിന്നുകെട്ട് മാര്‍ച്ചില്‍

2009 മാര്‍ച്ചില്‍ തന്നെ കാവ്യയുടെ വിവാഹം ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എറണാകുളത്തെ ലെമെറിഡിയന്‍ ഹോട്ടലില്‍ വെച്ചായിരിക്കും നിഷാല്‍ ചന്ദ്രന്റെ കഴുത്തില്‍ കാവ്യ വരണമാല്യം ചാര്‍ത്തുക.
വിവാഹം അടുത്തെത്തിയതോടെ ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള താരം പുതിയ ചിത്രങ്ങളില്‍ ഒപ്പുവെയ്‌ക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.
നേരത്തെ കരാറൊപ്പിട്ട മമ്മൂട്ടി ചിത്രമായ പട്ടണത്തില്‍ ഭൂതം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ താത്കാലികമായെങ്കിലും കാവ്യ അഭിനയരംഗത്ത് നിന്ന് വിട വാങ്ങും.
വിവാഹത്തിന് ശേഷം അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും തനിയ്‌ക്ക് മുമ്പേ പോയവരുടെ വഴി തന്നെ കാവ്യയും തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications