മമ്മൂക്കക്കൊപ്പം ലക്ഷ്‌മി ഹാട്രിക്കിന്

ടു ഹരിഹര്‍ നഗറിന്റെ വമ്പന്‍ വിജയത്തോടെ മോളിവുഡില്‍ താരമൂല്യം ഏറിയ ലക്ഷ്‌മിയെ തേടി സംവിധായകന്‍മാര്‍ ഇപ്പോള്‍ ക്യൂ നില്‍ക്കുകയാണ്. മമ്മൂട്ടി-ഷാഫി ടീമിന്റെ ചട്ടമ്പിനാട്ടിലാണ് ലക്ഷ്‌മി ഇപ്പോള്‍ പുതുതായി കരാര്‍ ചെയ്യപ്പെട്ടിരിയ്‌ക്കുന്നത്.
ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം
മമ്മൂട്ടിയുടെ ഭാഗ്യനായികയായി അറിയപ്പെട്ടിരുന്ന ഗോപിക സിനിമയുടെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ലക്ഷ്‌മിയ്‌ക്ക് ഗുണമായത്. ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രമായ അണ്ണന്‍ തമ്പിയും പരാജയമായ പരുന്തിലുമാണ് ഇതിന് മുമ്പ് ലക്ഷ്‌മി റായി മമ്മൂട്ടിയക്കൊപ്പം റായി അഭിനയിച്ചത്.
സെപ്‌റ്റംബര്‍ ഒമ്പതിന് (09/09/09) ന് ചിത്രീകരണം ആരംഭിയ്‌ക്കുന്ന ചട്ടമ്പിനാട് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ് ചിത്രമായിരിക്കും.
ഗോപിക ചട്ടമ്പിനാട് ടു ഹരിഹര്‍ നഗര്‍ മമ്മൂട്ടി ലക്ഷ്മിറായി ഷാഫി chattambinadu gopika lakshmi rai mammootty shafi to harihar nagar


Click it and Unblock the Notifications