ടൂര്‍ണമെന്റ് ഹിറ്റാക്കാന്‍ ലാല്‍ ട്രിക്ക്

ഒരു കൂട്ടം യുവതാരങ്ങള്‍ ഒന്നിയ്ക്കുന്ന ടൂര്‍ണമെന്റ് ലക്ഷ്യമിടുന്നത് പ്രധാനമായും യുവപ്രേക്ഷകരെയാണ്. ഇവരെ ആകര്‍ഷിയ്ക്കാനായി ഒരു ട്രാവല്‍ ഗെയിം ഒരുക്കി ടൂര്‍ണമെന്റ് ഹിറ്റാക്കാനാണ് ലാലിന്റെ പദ്ധതി. റോഡ് മൂവി സെക്ടറില്‍പ്പെടുന്ന ടൂര്‍ണമെന്റിന് വേണ്ടി അത്തരമൊരു ഗെയിം തന്നെയാണ് തയാറായിരിക്കുന്നത്.
കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് സിനിമ. ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള എളുപ്പവഴി കണ്ടെത്താനാണ് കളിക്കാരോട് ആവശ്യപ്പെടുന്നത്. വിജയികളെ കാത്ത് സര്‍പ്രൈസ് സമ്മാനങ്ങളും കാത്തിരിയ്ക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ വെബ്‌സൈറ്റിലെത്തിയാല്‍ നിങ്ങള്‍ക്കും ഗെയിം കളിയ്ക്കാം.
ഇതാദ്യമായി ഇന്‍ഹരിര്‍ നഗര്‍ ടീമില്ലാതെ ലാല്‍ സംവിധാനം ചെയ്യുന്ന ടൂര്‍ണമെന്റില്‍ സംവിധായകനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലും കോളിവുഡ് താരം രൂപ മഞ്ജരിയും പ്രധാന വേഷത്തിലെത്തുന്ന ടൂര്‍ണമെന്റ് ക്രിസ്മസിന് തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











