twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാന്പത്തിക മാന്ദ്യം മണിരത്നം ചിത്രത്തെ ബാധിക്കുന്നു

    By Staff
    |

    Mani Ratnam
    മാന്ദ്യം മണിയ്‌ക്ക്‌ മുന്നില്‍ രാവണനായി വളരുന്നു. റിലയന്‍സിന്റെ പണച്ചാക്കില്‍ വിശ്വാസമര്‍പ്പിച്ച്‌ ആധുനിക രാമായണം വെള്ളിത്തിരയിലെത്തിയ്‌ക്കാന്‍ എടുത്ത്‌ ചാടിയ മണിരത്നമിപ്പോള്‍ വെട്ടിലായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

    പണം കണ്ടെത്താനായി നാടും നാട്ടാരും നെട്ടോട്ടമോടുമ്പോള്‍ പണം വാരിയെറിഞ്ഞ്‌ പടം പിടിയ്‌ക്കേണ്ടെന്ന്‌ റിലയന്‍സ്‌ മണിരത്‌നത്തെ അറിയിച്ചു കഴിഞ്ഞു.

    മാന്ദ്യം മണിയെ മാത്രമല്ല, ഹോളിവുഡിലെ വമ്പനായ ഡ്രീം വര്‍ക്‌സുമായി ചേര്‍ന്ന്‌ മറുനാട്ടിലെ സിനിമാ വിപണി കൂടി കീഴടക്കാനുളള റിലയന്‍സിന്റെ മോഹങ്ങള്‍ക്കും തിരിച്ചടിയായിട്ടുണ്ട്‌. രാവണയെക്കൂടാതെ ചേരന്റെ ഓട്ടോഗ്രാഫ്‌-2, സൂര്യയുടെ ശിങ്കം, പൃഥ്വിയെ നായകനാകുന്ന ഫാസില്‍ ചിത്രം തുടങ്ങിയവയുടെയെല്ലാം ബജറ്റ്‌ വെട്ടിക്കുറയ്‌ക്കാന്‍ റിലയന്‍സ്‌ തീരുമാനിച്ചുവെന്ന്‌ തന്നെയാണ്‌ സൂചന.

    ഹിന്ദി, തമിഴ്‌, തെലുങ്ക്‌ എന്നിങ്ങനെ മൂന്ന്‌ ഭാഷകളില്‍ ഒരുക്കുന്ന രാവണയുടെ ഷൂട്ടിംഗ് ആരംഭിയ്‌ക്കുമ്പോള്‍ 120 കോടിയുടെ ബില്ലാണ് മണിരത്‌നം റിലയന്‍സിന്‌ നല്‌കിയിരുന്നത്‌.

    എന്നാല്‍ മാന്ദ്യം ആഞ്ഞടിച്ചതോടെ 120 കോടിയുടെ ബജറ്റ്‌ 60 കോടിയിലേക്ക്‌ ചുരുക്കണമെന്നാണ് റിലയന്‍സ്‌ ബിഗ്‌ പ്രൊഡക്ഷന്‍ (ആര്‍ബിപി) ഇപ്പോള്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌.

    120 കോടിയുടെ പിന്‍ബലത്തില്‍ കേരളത്തിലെ മലയാറ്റൂര്‍ കാടുകളില്‍ വമ്പന്‍ സെറ്റുകളുമിട്ട്‌ ബോളിവുഡിലെയും കോളിവുഡിലെയും കൊലകൊമ്പന്‍മാരെ നിരത്തി പുതിയ രാമായണഭാക്ഷ്യം രചിയ്ക്കാനിറങ്ങിയ മണിയ്‌ക്ക്‌ മുന്നില്‍ മാന്ദ്യമിപ്പോള്‍ രാവണനായി മാറിക്കഴിഞ്ഞു.

    വമ്പന്‍ ബജറ്റില്‍ പടമിറക്കിയാല്‍ ഈ സമയത്ത് ഗുണകരമാവില്ലെന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍. ബോളിവുഡിലെ വമ്പന്‍ താരങ്ങളും സംവിധായകരും പ്രതിഫലം കുറച്ച്‌ സിനിമയെടുക്കുമ്പോള്‍ മണിയ്‌ക്കും അതാകാമെന്നാണ്‌ കമ്പനിയുടെ നിലപാട്‌.

    ആധുനിക രാമായണം ഇനി വെള്ളിത്തിരയിലെത്തണമെങ്കില്‍ മണി ധാരാളിത്തം കുറയ്‌ക്കുകയോ പുതിയ പണച്ചാക്കുകളെ കണ്ടെത്തുകയോ വേണമെന്ന്‌ ചുരുക്കം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X