»   » ചിമ്പുവും നയന്‍സും വീണ്ടും ഒന്നിക്കുന്നു

ചിമ്പുവും നയന്‍സും വീണ്ടും ഒന്നിക്കുന്നു

Subscribe to Filmibeat Malayalam
Simbu with Nayan
പ്രണയവും വേര്‍പിരിയയലും വിവാദങ്ങളുമെല്ലാം കഴിഞ്ഞ് വലിയൊരു ഇടവേളയ്ക്കു ശേഷം നയന്‍താരയും ചിലമ്പരശനും വീണ്ടും ഒന്നിക്കുന്നു. വെങ്കട് പ്രഭുവിന്റെ ഗോവയെന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നഎത്തുന്നത്.

ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ കുപ്രസിദ്ധി നേടും മുമ്പേ തന്നെ ചലച്ചിത്ര ലോകത്ത് നയന്‍സിനെ പ്രശസ്തയാക്കിയത് ചിന്വുവുമായുള്ള പ്രണയമായിരുന്നു. പ്രണയം തകര്‍ന്നത് അതിനേക്കാള്‍ വലിയ വാര്‍ത്തയായി.

ഇരുവരും തമ്മിലുള്ള ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള രംഗങ്ങളും പടങ്ങളുമെല്ലാം കാട്ടുതീ പോലെയായിരുന്നു പ്രചരിച്ചുകൊണ്ടിരുന്നത്. ചിമ്പു തഴഞ്ഞിട്ടു പോയെ ദുഖം നയന്‍സ് മാറ്റിയെടുത്തത് ഗ്ലാമര്‍ നായികയെന്ന പട്ടം നേടിക്കൊണ്ടായിരുന്നുവെന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല.

ഗോവയില്‍ ഇരുവരും അഭിനയിക്കുന്നുണ്ടെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഒന്നും ചിത്രത്തിലില്ലെന്നാണ് അറിയുന്നത്. നയന്‍താര ഒരു നൃത്തരംഗത്തും ചിമ്പു ക്ലൈമാക്‌സിന് തൊട്ടുമുമ്പുള്ള ചില സീനുകളിലും മാത്രമാണ് അഭിനയിക്കുന്നത്.

എന്തായാലും ഇരുവരും വീണ്ടും എത്തുന്നുവെന്ന വാര്‍ത്ത ഗോവയുടെ പ്രചാരണത്തിന് മുതല്‍ക്കൂട്ടായിരിക്കുകയാണ്. വന്‍ ഗ്ലാമര്‍ പ്രദര്‍ശനവുമായാണത്രേ നയന്‍സ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

ഈ നൃത്ത രംഗത്തില്‍ അഭിനയിക്കാന്‍ നയന്‍താരം അഞ്ചുപൈസപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയ്, പ്രേംജി അമരന്‍, വൈഭവ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam