»   » ഷാജി കൈലാസ്‌-നയന്‍താര അശ്ലീല വീഡിയോ വ്യാജമെന്ന്

ഷാജി കൈലാസ്‌-നയന്‍താര അശ്ലീല വീഡിയോ വ്യാജമെന്ന്

Subscribe to Filmibeat Malayalam
തന്റെ ആദ്യ തമിഴ്‌ ചിത്രമായ 'എല്ലാം അവന്‍ ശെയ്യല്‍' തിയറ്ററുകളിലെത്തിയതിന്‌ പിന്നാലെ ഒരു വിവാദവും ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസിനെ വേട്ടയാടുകയാണ്‌.

ഷാജി കൈലാസും തെന്നിന്ത്യന്‍ മാദക താരം നയന്‍താരയും ചേര്‍ന്നുള്ള അശ്ലീല വീഡിയോ എന്ന അവകാശവാദത്തോടെ പ്രചരിയ്‌ക്കുന്ന എംഎംഎസ്‌ വീഡിയോ ക്ലിപ്പാണ്‌ ഇരുവര്‍ക്കും തലവേദന സൃഷ്ടിച്ചിരിയ്‌ക്കുന്നത്‌.

വീഡിയോ ക്ലിപ്പിലെ ദൃശ്യങ്ങള്‍ അവ്യക്തമാണെങ്കിലും അശ്ലീല രംഗങ്ങളാണ്‌ ഇതിലുള്ളത്‌. ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ എംഎംഎസുകളിലൂടെയുമാണ്‌ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിയ്‌ക്കുന്നത്‌.

സംഭവം വന്‍വിവാദമായതിനെ തുടര്‍ന്ന്‌ വീഡിയോ ക്ലിംപ്പിംഗുകളുടെ സത്യാവസ്ഥയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ഷാജി കൈലാസിനോട്‌ തന്നെ ചോദിച്ചിരുന്നു. ഇത്തരമൊരു സംഭവം പൂര്‍ണമായി നിഷേധിച്ച ഷാജി കൈലാസ്‌ വീഡിയോ ആരോ മോര്‍ഫ്‌ ചെയ്‌ത്‌ നിര്‍മിച്ചതാണെന്ന്‌ വ്യക്തമാക്കി.

സംഭവം താന്‍ മറക്കാന്‍ ശ്രമിയ്‌ക്കുകയാണെന്നും എന്നാല്‍ വ്യാജ വീഡിയോ നിര്‍മ്മിച്ചയാളുടെ ദുരുദ്ദേശം പുറത്തു വരേണ്ടതാണെന്നും ഷാജി കൈലാസ്‌ പറഞ്ഞു.

നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam