»   » ഇത് ഓര്‍ഡിനറിയല്ല, സൂപ്പര്‍എക്‌സ്പ്രസ്

ഇത് ഓര്‍ഡിനറിയല്ല, സൂപ്പര്‍എക്‌സ്പ്രസ്

Posted By:
Subscribe to Filmibeat Malayalam
Ordinary
പത്തായത്തില്‍ നെല്ലുണ്ടേല്‍ എലി അങ്ങ് വയനാട്ടീന്നും വരുമെന്നൊരു ചൊല്ലുണ്ട്. കാമ്പുള്ള സിനിമകള്‍ തേടി പ്രേക്ഷകരെത്തുന്നതും ഏതാണ്ട് ഇങ്ങനെത്തന്നെയാണ്. പരസ്യമോ താരത്തിളക്കമോ ഒന്നുമല്ല ഒരു സിനിമയ്ക്ക് വേണ്ടതെന്ന് തെളിയിക്കുകയാണ് ഓര്‍ഡിനറിയെന്നൊരു കൊച്ചുസിനിമ.

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ആന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സുഗീത് അണിയിച്ചൊരുക്കിയ ഓര്‍ഡിനറി നേടുന്ന വിജയം പലരുടെയും കണ്ണുതുറപ്പിയ്‌ക്കുമെന്ന് ഉറപ്പാണ്.

മാര്‍ച്ച് 17ന് ശനിയാഴ്ച 71തിയറ്ററുകളില്‍ റിലീസായ ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. ആദ്യ രണ്ട് ദിനം കൊണ്ടുതന്നെ 51 ലക്ഷം രൂപ കളക്ട് ചെയ്തുകൊണ്ട് ബോക്‌സ് ഓഫീസിലെ സൂപ്പര്‍ എക്‌സ്പ്രസ്സായി മാറുകയാണ് ഈ ചിത്രം. കുടുംബപ്രേക്ഷകരെ തിയറ്ററുകളില്‍ നിന്നും അകറ്റിനിര്‍ത്തുന്ന പരീക്ഷാച്ചൂടിനിടയിലാണ് ഓര്‍ഡിനറി ഈ മുന്നേറ്റം നടത്തുന്നതെന്നും ശ്രദ്ധേയം.

ഈ നേട്ടം വരുംദിനങ്ങളിലും തുടര്‍ന്നും ഓര്‍ഡിനറി ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റാവുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം.

മൂന്ന് കോടി രൂപയ്ക്ക് പൂര്‍ത്തിയായ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു തന്നെ അഞ്ച് കോടി രൂപ കളക്ട് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.. സൂപ്പറുകളുടെ കിതപ്പ് കണ്ട് നിരാശപ്പെടുന്ന മോളിവുഡ് ഇനി ഓര്‍ഡിനറിയില്‍ കയറി കുതിയ്ക്കുമെന്നു തന്നെ പ്രതീക്ഷിയ്ക്കാം.

English summary
Ordinary is extraordinary business at the box-office,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam