twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരുന്തിന്‍ കാലില്‍ പോയ പ്രതീക്ഷകള്‍

    By Staff
    |

    പരുന്തിന് പിഴച്ചതെവിടെ? - 2

    മുന്‍കാല ചിത്രങ്ങളുടെ പേരിലൊന്നും ഇത്രയും വലിയൊരു പ്രതീക്ഷ അര്‍ഹിക്കുന്നവരല്ല, പത്മകുമാറും ടി എ റസാക്കും. അഞ്ചിലൊരാള്‍ അര്‍ജുനനും ആകാശവും എഴുതിയ റസാക്കിന്റെ കഥയുടെ പേരില്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഇത്രയധികം പ്രതീക്ഷയര്‍പ്പിച്ചുവെങ്കില്‍ അവരുടെ തലയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്നാണ് അര്‍ത്ഥം.

    മറുവശത്ത് പത്മകുമാറിനും പറയാന്‍ വമ്പന്‍ ഹിറ്റുകളുടെ പശ്ചാത്തലമൊന്നുമില്ല. അമ്മക്കിളിക്കൂടും വര്‍ഗവുമൊക്കെ ഒരു നല്ല സംവിധായകന്റെ വരവ് അറിയിച്ചിരുന്നെങ്കിലും, വമ്പന്‍ പ്രതീക്ഷയുടെ ഭാരം തങ്ങാന്‍മാത്രമുളള ഉറപ്പൊന്നും ആ തോളുകള്‍ക്കായിട്ടില്ല.

    ആഘോഷിക്കുന്നത് മോഹന്‍ലാലിന്റെ ആരാധകരാണ്. ഇന്റര്‍നെറ്റിലെ ചാറ്റ് ഫോറങ്ങളില്‍ പരുന്തിന്‍ ഫ്രൈയുണ്ടാക്കി ആഘോഷിക്കുകയാണ് അവര്‍. പരുന്ത് പുരുഷുവിന്റെ ഇഷ്ട ഭക്ഷണം നാടന്‍ ചിക്കന്‍ ഫ്രൈയാണ്. മാടമ്പി ഗോപാലകൃഷ്ണപിളള പരുന്തിന്‍ ഫ്രൈയുണ്ടാക്കുന്നുവെന്ന ഭാവനയ്ക്കു പിന്നിലെ നര്‍മ്മബോധത്തെ സമ്മതിക്കുക തന്നെ വേണം.

    താരത്തിനും ആരാധകര്‍ക്കും സംവിധായകനും എഴുത്തുകാരനുമൊക്കെ മികച്ച പാഠമാകേണ്ടതാണ് പരുന്തിന്റെ അനുഭവം. വന്‍പലിശ വാഗ്ദാനം ചെയ്യുന്ന ബ്ലേഡ് ബാങ്കുകള്‍ പൊളി‍ഞ്ഞ ചരിത്രമേയുളളൂ. ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ആടു തേക്ക് മാഞ്ചിയം ഇടപാടുകളില്‍ വന്‍ലാഭം പ്രതീക്ഷിച്ച് പണം കൊണ്ടിട്ട് വെള്ളത്തിലായവരുടെ അവസ്ഥയിലാണ് മമ്മൂട്ടിയുടെ ആരാധകരിപ്പോള്‍. അടിത്തറയില്ലാത്ത ബാങ്കിലായിപ്പോയി അവരുടെ പ്രതീക്ഷാ നിക്ഷേപം.

    പരുന്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്കുണ്ടായ നിരാശയുടെ ആഴം ടി എ റസാക്കിനോ പത്മകുമാറിനോ മനസിലാകുമോ ആവോ? മിടിക്കുന്ന ഹൃദയത്തോടെ, ആകാശം മുട്ടുന്ന പ്രതീക്ഷയോടെ വെളുപ്പിന് 12.01ന് സിനിമ കണ്ടവന്റെ എല്ലാ സങ്കല്‍പങ്ങളും പപ്പടം പോലെ പൊടിഞ്ഞുപോയാലുളള അവസ്ഥ ഭീകരമല്ലേ. പിറുപിറുത്തും തെറി പറഞ്ഞും സ്വന്തം നിരാശയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നവന് കിടന്നാല്‍ ഉറക്കം വരുമോ?

    ചുരുക്കത്തില്‍ ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി. സൂപ്പര്‍താരങ്ങള്‍ക്കു വേണ്ടി തട്ടിക്കൂട്ടുന്ന കഥകള്‍ ക്ലച്ചു പിടിക്കുന്നെങ്കില്‍ അതൊരു മഹാത്ഭുതമായിരിക്കും. അത്ഭുതങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊളളണമെന്നില്ല. ചിറകു തളര്‍ന്ന പരുന്തിന്റെ അനുഭവം പഠിപ്പിക്കുന്നത് അതു മാത്രമാണ്.

    മുന്‍ പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X