»   » പ്രഭുദേവ-നയന്‍താര വിവാഹം മുംബൈയില്‍

പ്രഭുദേവ-നയന്‍താര വിവാഹം മുംബൈയില്‍

Posted By:
Subscribe to Filmibeat Malayalam
Nayantara and Prabhudeva
പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് കണക്കില്ല. ഇവരുടെ വിവാഹം ജൂലൈയില്‍ നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുംബൈയില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈയ്ക്ക് മുമ്പായി ആദ്യഭാര്യ റംലത്തിന് പ്രഭുദേവ 30കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ കൈമാറും. ഇതിനായുള്ള നിയമനടപടികള്‍ പ്രഭുദേവ ആരംഭിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ രേഖകള്‍ ലഭിച്ചുകഴിഞ്ഞാലുടന്‍ വിവാഹമോചനത്തിന് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവാഹമോചനം ലഭിച്ചതിന് ശേഷം ജൂലൈ മാസത്തില്‍ നയന്‍താരയുടെ കഴുത്തില്‍ താലിചാര്‍ത്താമെന്നാണ് പ്രഭുദേവ ആലോചിക്കുന്നത്. മുംബൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കുമത്രേ പങ്കെടുക്കുക.

ഇപ്പോള്‍ വിശാല്‍-സമീരറെഡ്ഡി എന്നീ ജോഡികളെ വച്ചുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ. ഇത് കഴിയുന്നതോടെ ഓഗസ്റ്റില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഇതിന് മുമ്പായി വിവാഹം നടത്താനാണത്രേ ഇവരുടെ പദ്ധതി.

English summary
.The much expected Prabhu Deva and Nayanthara marriage is likely to held sometime in June at Mumbai.Prabhu Deva and his wife Ramlath were filed their divorce papers in family court and agreed for separate with mutual consent. The divorce is expected to be announced in the first week of June,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam