രമ്യ നമ്പീശന്‍ പിന്നണി ഗായികയാവുന്നു

മഹാകവി പി കുഞ്ഞിരാമന്‍നായരുടെ ജീവിതകഥ പറയുന്ന ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ രമ്യ പിന്നണിഗായികയുമാകുന്നു. സംഗീതസംവിധയാകന്‍ ശരത്താണ് ഈ ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നത്. ഇതില്‍ മനോഹരമായ ഒരു ഗാനമാണ് രമ്യ ആലപിക്കുന്നത്.
ഇവര്‍ മേഘരൂപന്‍ എന്ന ചിത്രത്തില്‍ രമ്യ ഒരു ചെറിയവേഷത്തില്‍ എത്തുന്നുണ്ട്. ഇതിന് പുറമേ ചിത്രത്തില്‍ പാടണമെന്ന് ശരത്ത് ആവശ്യപ്പെടുകയായിരുന്നുവത്രേ. സിനിമയ്ക്ക് വേണ്ടി ഇതാദ്യമായിട്ടാണ് രമ്യ പാടുന്നതെങ്കിലും ഗായികയെന്ന നിലയില്‍ ഈതാരം നേരത്തേ തന്നെ കഴിവുതെളിയിച്ചിട്ടുണ്ട്.
ഒട്ടേറെ ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കുമെല്ലാം രമ്യ നേരത്തെ ശബ്ദം നല്‍കിയിട്ടുണ്ട്. നന്നേ ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങുകയും ചെയ്തട്ടുണ്ട്.
ഇവന്‍ മേഘരൂപന്‍ പി. ബാലചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. പ്രകാശ് ബരേ, ജഗതിശ്രീകുമാര്‍, പത്മപ്രിയ, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications











