രഞ്ജിനിയെ ഇകഴ്ത്തുന്നതെന്തിന്

പഴയ പാട്ടുകളേയും സംഗീതഞ്ജരേയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അവരുടെ പ്രത്യേകതകള്‍ പഠിച്ച് പറയാന്‍ .രഞ്ജിനി ഹരിദാസ് ശ്രദ്ധിക്കുന്നുണ്ട് എന്നുകൂടി കാണണം. തിരുവനന്തപുരം പ്രസ്സ് ക്‌ളബ്ബില്‍ നടന്ന കാണ്‍ടാക്ടിന്റെ സിംപോസിയത്തിലാണ് ഈസങ്കടങ്ങള്‍ പുറത്ത് വന്നത്. നല്ല എരിവും പുളിയുമുള്ളകച്ചവടത്തിനു കൂട്ടുനിന്നിട്ട് ഒടുക്കം കൂട്ടി നോക്കിയപ്പോ വലിയ ലാഭമൊന്നുമില്ലാ ...ഈയവസ്ഥയില്‍ അടിച്ചുപൊളിവിമര്‍ശനവും ഭാഷാസംസ്‌കാരവും സ്‌നേഹവും പ്രകടിപ്പിക്കുന്നവര്‍ ഭാവി തലമുറയെ നല്ല മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കുക. അത് ഗുണം ചെയ്യും.
രഞ്ജിനിയുടെ ഭാഷ ഇവിടെഒരു കച്ചവടചരക്കാണ് ഇപ്പോള്‍ അത് കൊണ്ട് അത്ര പെട്ടെന്നൊന്നും അവര്‍ മനസ്സു വെച്ചാലും അതുപേക്ഷിക്കാനുംകഴിയില്ല. സംഗീത സംവിധായകന്‍മാര്‍ ഇപ്പോഴും സുജാതയെകൊണ്ട് കൊഞ്ചിച്ച് പാട്ടുപാടിക്കുന്നു. ആ നല്ല പാട്ടുകാരിയുടെ ഹൃദയശുദ്ധികൊണ്ട് പണ്ടെങ്ങോ പാട്ടിനുവേണ്ടിഉപയോഗിച്ച കൊഞ്ചല്‍ ഇന്ന് ഒരു സാധ്യതയാകയാല്‍ അത് മാര്‍ക്കറ്റ് ചെയ്യുന്നു. അത് കച്ചവടക്കാര്‍ക്ക് പറഞ്ഞ പണിയല്ലേ...അവര്‍ ചെയ്യട്ടെ..നമുക്ക് എന്‍ഡോസള്‍ഫാനും വേണ്ട. ചീത്ത മലയാളവുംവേണ്ട...പോരെ!


Click it and Unblock the Notifications