അഴീക്കോടിനെതിരെ രഞ്ജിത്ത്

പ്രസംഗ കലയിലെ സൂപ്പര്‍താരമെന്നാണ് അഴീക്കോടിനെ രഞ്ജിത്ത് അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. പണം വാങ്ങിയാണ് അഴീക്കോട് പ്രസംഗിയ്ക്കാന്‍ പോകുന്നത്. സിനിമയില്‍ മമ്മൂട്ടിയും ലാലും ചെയ്യുന്നതും അത് തന്നെയാണ്. ഇരുവര്‍ക്കും ധാരാളം പണം കിട്ടുന്നുണ്ട്, അതില്‍ അഴീക്കോട് അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല, യാഥാര്‍ത്ഥ്യം മനസ്സിലാക്കെതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അഴീക്കോട് നിര്‍ത്തണം.
പഴശ്ശിരാജയ്ക്ക് വേണ്ടി മമ്മൂട്ടി അഞ്ചരക്കോടി വാങ്ങിയെന്ന് പറയുന്നത് അഴീക്കോട് അഞ്ച് ലക്ഷം വാങ്ങിയാണ് പ്രസംഗിക്കാന്‍ പോകുന്നതെന്ന് പോലെയാണെന്ന് രഞ്ജിത്ത് പരിഹസിച്ചു. മമ്മൂട്ടി ഇത്രവലിയ പ്രതിഫലം വാങ്ങിയെന്ന് പറയുന്നത് ശരിയല്ല. നിര്‍മാതാവ് ഗോകുലം ഗോപാലനോ സംവിധായകന്‍ ഹരിഹരനോ ആണ് ഇക്കാര്യം അഴീക്കോടിനോട് പറഞ്ഞതെങ്കില്‍ പ്രസ്താവനയില്‍ നിന്ന് പിന്‍മാറാന്‍ തയാറാണ്. പാലേരി മാണിക്യം പോലൊരു ചിത്രത്തിന് വേണ്ടി പ്രതിഫലത്തില്‍ കാര്യമായ വിട്ടുവീഴ്ച നടത്തിയ നടനാണ് മമ്മൂട്ടിയെന്ന കാര്യവും രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
മോഹന്‍ലാല്‍ നായകനായ സിനിമയില്‍ സംവിധായകനായ ജോഷി തിലകനെ മാറ്റിയതിനുപിന്നില്‍ മമ്മൂട്ടിയെ കുറ്റപ്പെടുത്തുന്നത് തമാശയാണ് ചിത്രത്തിന്റെ നിര്‍മാതാവ് മമ്മൂട്ടിയാണെങ്കില്‍ പറയുന്നതില്‍ കാര്യമുണ്ടായിരുന്നു. യാഥാര്‍ത്ഥ്യമറിയാതെ തിലകനൊപ്പം പക്ഷംചേര്‍ന്ന് നടത്തുന്ന ആരോപണങ്ങള്‍ മാത്രമാണിത്-രഞ്ജിത്ത് പറഞ്ഞു.


Click it and Unblock the Notifications