»   » രോഹിണി സംവിധായികയാവുന്നു

രോഹിണി സംവിധായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Rohini
അംബികയ്ക്ക് പിന്നാലെ മറ്റൊരു മുന്‍കാല നടി കൂടി സംവിധാനരംഗത്തേക്കെത്തുന്നു. മലയാളം, തമിഴ് സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന നടി രോഹിണിയാണ് ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നത്. അധികം വൈകാതെ താനൊരു സിനിമ സംവിധാനം ചെയ്യുമെന്ന് നടി അംബികയും നേരത്തെ പറഞ്ഞിരുന്നു.

രോഹിണിയുടെയും അംബികയുടെയുമൊക്കെ സമകാലീനരായിരുന്ന സുഹാസിനിയും രേവതിയും ഇന്ത്യയിലെ മികച്ച സംവിധായികമാരുടെ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഇടംകണ്ടെത്താനാണ് രോഹിണിയും ഒരുങ്ങുന്നത്.

പമ്പരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് രോഹിണി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. പതിമൂന്നുകാരന്‍ മുംബൈ നഗരത്തിലെത്തിപ്പെടുന്നതും അവന്റെ അവിടത്തെ ജീവിതവുമാണ് രോഹിണി തന്റെ സിനിമയുടെ പ്രമേയമാക്കുന്നത്.

ഇതിന് മുമ്പ് ചില ഡോക്യുമെന്ററികളും രോഹിണി സംവിധാനം ചെയ്തിട്ടുണ്ട്. പമ്പരത്തിന്റ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണിപ്പോള്‍ രോഹിണി. അടുത്തവര്‍ഷമാദ്യം സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam