»   » ശരത് അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുന്നു

ശരത് അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Sarath Kumar
മമ്മൂട്ടിയുടെ പഴശ്ശിരാജയ്‌ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമായി മാറാന്‍ എടച്ചേന കുങ്കന് കഴിഞ്ഞത് ശരത് കുമാറിന്റെ സാന്നിധ്യമാണെന്ന് പറഞ്ഞാല്‍ നിക്ഷ്പക്ഷമതികള്‍ തര്‍ക്കിക്കില്ലെന്ന കാര്യമുറപ്പാണ്. എന്തായാലും പ്രേക്ഷകര്‍ ഇരുംകൈയ്യും നീട്ടി ഈ തമിഴനെ സ്വീകരിച്ചു.

കോളിവുഡില്‍ നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന ശരത് കുമാറിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്ന സിനിമയായിരുന്നു പഴശ്ശിരാജ. ചിത്രത്തോടൊപ്പം പ്രേക്ഷകരും തന്നെ സ്വീകരിച്ചുവെന്ന വിശ്വാസത്തിലാണ് ശരത്. തമിഴ് രാഷ്ട്രീയത്തിലും സിനിമാ സംഘടനകളുടെ തലപ്പത്തും നല്ല പിടിപാടുള്ളയാളാണ് ശരത് കുമാറെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അത്തരം ഇടപാടുകള്‍ ഇവിടെയും ആയാലെന്താ എന്ന തോന്നലിലാണോ എന്തോ താരസംഘടനയായ അമ്മയില്‍ ഒരംഗത്വം ഒപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ താരം.

മമ്മൂട്ടിയോട് തന്നെ ഇക്കാര്യം ശരത് കുമാര്‍ തിരക്കിയെന്നാണ് അറിയുന്നത്. എന്നാല്‍ ചുരങ്ങിയത് മലയാളത്തില്‍ മൂന്ന് സിനിമകളിലെങ്കിലും മുഖം കാണിച്ചവര്‍ക്കെ അംഗത്വം കൊടുക്കാന്‍ വകുപ്പുള്ളൂവെന്ന് മമ്മൂട്ടി മറുപടി കൊടുത്തു. അങ്ങനെയാണെങ്കില്‍ ആ കടമ്പയും ചാടിക്കടക്കാനുള്ള തീരുമാനത്തിലാണ് അഭിനവ കുങ്കന്‍.

അതേ മലയാളത്തില്‍ രണ്ട് പടങ്ങളില്‍ അഭിനയിക്കാന്‍ ശരത് കുമാര്‍ തീരുമാനിച്ചു കഴിഞ്ഞു. കലവൂര്‍ രവികുമാര്‍ എഴുതി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് താരം അഭിനയിക്കുന്നത്. അമ്മാവനും മരുമകനും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ അമ്മാവനായാണ് തമിഴകത്തെ സുപ്രീം സ്റ്റാര്‍ അഭിനയിക്കുന്നത്. തീര്‍ന്നില്ല, മോഹന്‍ലാലിനൊപ്പം ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിക്കാനും താരം തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്കറിയാം, നാളെ അമ്മയുടെ തലയ്ക്ക്ല്‍ കുങ്കന്‍ കയറി ഇരിക്കില്ലെന്ന്?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam