വൈശാഖ രാജന്‍ മാതൃകയാവുമോ?

സംവിധാനത്തിന്റെ ചുക്കും ചുണ്ണാമ്പുമറിയാത്തവര്‍ ഇവിടെ സിനിമ ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. ഇതില്‍ പലതും നിലം തൊടാതെ പൊട്ടിയിട്ടുണ്ട്, വിജയിച്ചിട്ടുമുണ്ട്.അല്പം പ്രായോഗിക ബുദ്ധിയും തന്റെ നിയന്ത്രണത്തില്‍ നില്ക്കുന്ന കാര്യശേഷിയുള്ള അസോസിയേറ്റ് ഡയറക്ടറും ഉണ്ടെങ്കില്‍ ഇന്ന് മലയാളത്തില്‍ ആര്‍ക്കും സിനിമചെയ്യാം.
എന്നാല്‍ ഇങ്ങനെ സംഭവിച്ചപ്പോഴൊക്കെ ചില വ്യക്തിബന്ധങ്ങളുടെപേരില്‍ വന്നുപെട്ട നിര്‍മ്മാതാക്കള്‍ വെള്ളം കുടിച്ചിട്ടുമുണ്ടാവും. സജിന്‍ രാഘവന്റെ കാര്യത്തില്‍ സരോജ്കുമാറില്‍ സംഭവിച്ചത് അങ്ങിനെയാവാന്‍ തരമില്ല. കാരണം ഇന്‍ഡസ്ട്രി അറിഞ്ഞ് പ്രൊഫഷണലായി കാര്യങ്ങള്‍ നീക്കുന്ന നിര്‍മ്മാതാവാണ് താനെന്ന് വൈശാഖ് രാജന്‍ തന്നെ പറഞ്ഞ സ്ഥിതിക്ക്.
ഒരു സിനിമയുടെ ചര്‍ച്ചയുടെ വഴികളില്‍ സംവിധായകന്റെ കഴിവ് തിരിച്ചറിയാന്‍ ആവശ്യത്തിലധികം പരിചയമുള്ള നിര്‍മ്മാതാവിന് കഴിഞ്ഞില്ല എന്നു വന്നാല്‍ അയാളുടെ പരാജയമാണ്. ഇത് സിനിമ പരാജയപ്പെടുമ്പോള്‍ വിളിച്ചു പറയുന്നത് ഒന്നാന്തരം തറവേലയും. സരോജ്കുമാര്‍ സൂപ്പര്‍ ഹിറ്റ് ആയി തീര്‍ന്നിരുന്നുവെങ്കില്‍ നിര്‍മ്മാതാവിന്റെ തരം മറ്റൊന്നാവുമായിരുന്നില്ലേ? മോഹഭംഗം വരുത്തിയ വീഴ്ചകനത്തതായിരുന്നു നിര്‍മ്മാതാവിന് എന്നതാണ് ഇവിടെ സംഭവിച്ചത്.
എസ്.കുമാറിനെപോലെ പരിണിത പ്രഞ്ജനായ ഒരു പ്രതിഭയോട് നിര്‍മ്മാതാവ് ഇങ്ങനെ ഇടപെട്ടുകൂടായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണവേളയില്‍ സംവിധായകനും ഛായാഗ്രാഹകനും തമ്മിലുള്ള രസകരമായ കൊടുക്കല്‍ വാങ്ങലാണ് ഏറ്റവുമധികം വേണ്ടത്. എസ്.കുമാര്‍ തന്റെ ജോലി കൃത്യമായ് ചെയ്തു എന്നതിലപ്പുറം അണിയറകളികളുടെ ഭാഗമായതായി തോന്നുന്നില്ല. വൈശാഖ് രാജന്‍ മുന്നോട്ട് വെച്ച ഈ തുറന്നു പറച്ചിലുകള്‍ക്കും അതുമായി ബന്ധപ്പെട്ട് ഇനി ഉടലെടുക്കാന്‍ പോകുന്ന ചിത്രീകരണവേളകളിലെ അസ്വാരസ്യങ്ങള്‍ക്ക് എത്രത്തോളം മറ്റ് നിര്‍മ്മാതാക്കളുടെ പക്ഷം ചേരല്‍ ഉണ്ടാവും എന്നേ അറിയാനുള്ളൂ.
നാലോ അഞ്ചോ മാസങ്ങള്‍ കൊണ്ട് നാലഞ്ചുകോടി ചിലവാക്കിതിരിച്ചു പിടിക്കുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വലിയ ചന്തയാണ് സിനിമ. അവിടെ അനൈക്യം മാത്രമാണ് ലീഡറെങ്കില്‍ ഈ കച്ചവടം പൂട്ടാന്‍ അധികം മെനക്കെടേണ്ടിവരില്ല. നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമയെക്കുറിച്ച് നൂറ്ശതമാനം ആത്മാര്‍ത്ഥമായ് ബോധവാന്‍മാരായാല്‍ മാത്രമേ നല്ല സിനിമയുണ്ടാകൂ....സിനിമ ലാഭകരവുമാവൂ...അല്ലാതെ അപവാദങ്ങളുണ്ടാക്കി കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്ന ഏര്‍പ്പാട് എല്ലാവര്‍ക്കും സാധിക്കില്ല. എപ്പോഴും നടക്കുന്നതുമല്ല...കാരണം പ്രേക്ഷകന്റെ വിയര്‍പ്പാണ് ഇവര്‍ക്കൊക്കെ ഉപ്പാകുന്നത് എന്നുമാത്രം ചിന്തിച്ചാല്‍ മതി.
ആദ്യ പേജില്‍
കുടം തുറന്ന് പുറത്തുചാടിയ ഭൂതം


Click it and Unblock the Notifications











