»   » അച്ചായനായി സുരേഷ് ഗോപി

അച്ചായനായി സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
ഇരിയ്ക്കും മുമ്പെ കാലുനീട്ടരുത് അങ്ങനെ ചെയ്തതാണ് രഞ്ജന്‍ പ്രമോദ് എന്ന കലാകാരനെ മലയാള സിനിമയില്‍ നിന്നും കുറെക്കാലത്തേക്ക് അപ്രത്യക്ഷനാക്കിയത്.

മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരേന്‍ ഹിറ്റുകളുടെയെല്ലാം തിരനാടകം രചിച്ച് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തായി മിന്നിത്തിളങ്ങവെയാണ് സംവിധാനമോഹം രഞ്ജനുള്ളില്‍ മുളച്ചത്.

നരന്‍ ഹിറ്റായതിന്റെ ഗ്യാരണ്ടിയില്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാനും രഞ്ജന് ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നിന്റെ സംവിധായകനെന്ന ദുഷ്‌പേരാണ് ഫോട്ടോഗ്രാഫര്‍ എന്ന സിനിമ രഞ്ജന് സമ്മാനിച്ചത്. ഇതോടെ രഞ്ജന്‍ ഒതുങ്ങിപ്പോവുകയും ചെയ്തു.

നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജന്‍ പ്രമോദ് അറിയാവുന്ന തൊഴിലുമായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അതേ രഞ്ജന്റെ തിരക്കഥയില്‍ ഡോക്ടര്‍ ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന സിനിമയൊരുങ്ങുന്നു. അച്ചായന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് സുരേഷ് ഗോപിയാണ്. അച്ഛായനിലൂടെ രഞ്ജന്‍ മലയാള സിനിമയിലെ ഹിറ്റ്‌മേക്കറായി തിരിച്ചെത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
Ranjan Pramod announced that his next project has been titled Achayan and will star Suresh Gopi in the title role. The film will be directed by Dr. Janardhanan. Ranjan has completed the script and the shooting will commence soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam