ട്വന്റി20 കടല്‍ കടക്കുന്നു

യുഎഇയിലെ 11 തിയറ്ററുകളിലും അമേരിക്കയിലെ മൂന്ന് കേന്ദ്രങ്ങളിലുമാണ് ട്വന്റി20 പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഇതിനൊപ്പം ചെന്നൈയില്‍ നാലും കോയമ്പത്തൂരില്‍ മൂന്നും തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്‌തിട്ടുണ്ട്.
ട്വന്റി20യുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പിരിമുറുക്കം അനുഭവിച്ച ദിലീപ് ഇപ്പോള്‍ സന്തോഷവാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്‌ച കൊണ്ട് 5.72 കോടി വാരിക്കൂട്ടിയ പടം മലയാളത്തിലെ ഏക്കാലത്തെയും വലിയ ബംബര്‍ ഹിറ്റായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
വിദേശമാര്‍ക്കറ്റുകളിലും ചിത്രം പണം വാരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. മികച്ച അഭിപ്രായവും താരസാന്നിധ്യവുമെല്ലാം വിദേശമലയാളികളെ തിയറ്ററുകളില്‍ എത്തിയ്‌ക്കുമെന്നാണ് നിര്‍മാതാക്കളുടെ വിശ്വാസം.
ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഗള്‍ഫില്‍ ഒരേ ദിവസം 11 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്. അടുത്തയാഴ്‌ച മുതല്‍ മുംബൈയില്‍ പത്ത് തിയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications