»   » ടിനിടോം നായക നിരയിലേക്ക്

ടിനിടോം നായക നിരയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Tini Tom
തമിഴ് മലയാള സിനിമ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഔട്ട് ഓഫ് ഫോക്കസില്‍ ടിനിടോം നായകനാവുന്നു. വ്യത്യസ്തമായ പ്രമേയത്തിന് ദൃശ്യഭാഷ ചമയ്ക്കുന്ന ചിത്രത്തിന്റെ രചന സംവിധാനം നിര്‍വ്വഹിക്കുന്നത് അനൂപ് ജയകുമാറാണ്.

എപ്പിക് ക്രിയേഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ മനാഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ടിനിടോമിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.

ഇന്ത്യന്‍ റുപ്പി, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രത്തിലൂടെ തന്റെ മാറ്റുവെളിപ്പെടുത്തിയ ടിനിടോം ഒരുപാട് ചിത്രങ്ങളില്‍ വേഷമിട്ടിരുന്നെങ്കിലും പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടിയുടെ െ്രെഡവറായി എത്തിയതിലൂടെയാണ് മുഖ്യധാരയുടെ നോട്ടം ഈ നടനില്‍ പതിഞ്ഞത്. ഒരുകാലത്ത് മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷങ്ങള്‍ ചെയ്തിരുന്ന ടിനിയ്ക്ക് മികച്ച അവസരങ്ങള്‍ലഭിക്കുന്നതിന് മമ്മൂട്ടിയും ശ്രദ്ധിക്കുന്നുണ്ട്.

ഏറെ ശ്രദ്ധിക്കെപ്പട്ട ആടുകളം, വെട്ടോത്തിസുന്ദരം, വിണ്ണുക്കും മണ്ണുക്കും, വര്‍ഷമെല്ലാം വസന്തം തുടങ്ങിയ ചിത്രങ്ങള്‍ തീര്‍ത്തവര്‍ തന്നെയാണ് ഔട്ട് ഓഫ് ഫോക്കസിനു പിന്നിലും.ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അനീഷ് ബാബുവാണ്. കുഞ്ഞുമോന്‍, ഇഞ്ചക്കാട് ബാലന്‍ എന്നിവരുടെ വരികള്‍ക്ക് അജയനാണ് ഈണം നല്‍കുന്നത്. ചിത്രീകരണം മെയ്മാസത്തില്‍ ആരംഭിക്കും.

English summary
Finally Malayalam Actor Tini Tom turns to Hero, After entering the first list of actors of Mollywood with his recent performances in ‘Indian Rupee’ and ‘Thalsamayam oru Penkutty’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X