twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സരോജ്കുമാര്‍ വീണ്ടുമെത്തുമ്പോള്‍

    By Ravi Nath
    |

    Sreenivasan
    ലോകം കീഴ്‌മേല്‍ മറിഞ്ഞാലും തെങ്ങും മൂട് രാജപ്പന് വലിയ മാറ്റങ്ങളൊന്നും സംഭവിക്കാനിടയില്ല. അഭയം നല്‍കിയ സുഹൃത്തായ ഉദയന്റെ തിരക്കഥ മോഷ്ടിച്ച് സൂപ്പര്‍താരമായ രാജപ്പന്‍ എന്ന സരോജ്കുമാറിന് വൈകി ഉദിച്ച ബോധം ഉദയനോട് മാപ്പ് പറയാന്‍ ഇടയാക്കിയെങ്കിലും തുടര്‍ന്നുള്ള അയാളുടെ ജീവിതത്തിലും യഥാര്‍ത്ഥ സ്വഭാവം അയാളെ വിട്ടുപോയില്ല. ഉദയനാണ്താരം എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്റെ തൂലിക സൃഷ്ടിച്ച സരോജ്കുമാര്‍ ആക്ഷേപഹാസ്യത്തിന്റെ ഉത്തമമാതൃകയായ് കൈയ്യടിവാങ്ങുകയുണ്ടായി.

    അയാളുടെ പുതിയ ജീവിത അവസ്ഥ ശ്രീനിവാസന്റെ എഴുത്തും അഭിനയവും ചേര്‍ത്ത് വീണ്ടും ദൃശ്യസാദ്ധ്യത
    തേടുകയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ചിത്രത്തിലൂടെ. പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സജിന്‍ രാഘവനാണ്. ഛായാഗ്രഹണം എസ്.കുമാര്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തയാണ്.

    സിനിമതാരം നീലിമയെയാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രം. സരോജ്കുമാറിന്റെ ഇടപെടല്‍ കൊണ്ട് സിനിമയില്‍ അവസരം കുറഞ്ഞു പോയ നീലിമയെ മികച്ച രീതിയില്‍ മംമ്ത ഉള്‍ക്കൊണ്ടിട്ടുണ്ട്. ശ്രീനിവാസന്റെ മകന്‍ ഒരു ജൂനിയര്‍
    ആര്‍ട്ടിസ്‌റിന്റെ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. ജഗതിയുടെ പാച്ചാളം ഭാസി സരോജ്കുമാറിന്റെ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പ്രമോഷന്‍ കിട്ടിയ കഥാപാത്രമാണ്. സരോജ്കുമാര്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ മുട്ടത്തറ ബാബു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രമാണ് സരോജിന്റെ പുതിയ പിഎ. സലീം കുമാറിന്റെ റഫീക്ക് ഭരത് റഫീക്കായിരിക്കുന്നു. ബേബിക്കുട്ടനും ചിത്രത്തില്‍ നിലനില്‍ക്കുന്നു.

    ഫഹദ് ഫാസില്‍, ശാരി, സോഫിയ, ദീപിക, എന്നിവരാണ് മറ്റ് താരങ്ങള്‍ വൈശാഖ് സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രം വൈശാഖ് റിലീസ് തിയറ്ററുകളിലെത്തിക്കും. ഉദയനാണ് താരം സൂപ്പര്‍ ഹിറ്റാക്കിയ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ സരോജ് കുമാറിനെ കാത്തിരിക്കുന്നത്. സൂപ്പര്‍സ്‌റാര്‍

    മോഹന്‍ലാലിന്റെ സാന്നിദ്ധ്യം മിഴിവുറ്റതാക്കിയ ഉദയനാണ് താരത്തില്‍ ശ്രീനിവാസന്റെ തിരക്കഥയുടെ പിന്‍ബലവും പ്രമേയത്തില്‍ വര്‍ത്തമാനകാലത്തെ സിനിമാഅവസ്ഥയുടെ പ്രതിഫലനവും പ്രേക്ഷകരുടെ താത്പര്യത്തോട് നീതിപുലര്‍ത്തിയിരുന്നു. പുതിയ ചിത്രത്തിലും നിലവിലുള്ള സിനിമാ പരിസരങ്ങളുടെ സാമ്യത പ്രകടമാക്കുന്നു എന്നു തന്നെ വേണം ഉറപ്പിക്കാന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ ആക്ഷേപഹാസ്യത്തിന്റെ കടുത്ത പ്രയോഗങ്ങള്‍, സ്വയം ആ കഥാപാത്രമായികൊണ്ട് മറ്റ് പലരേയും പരിഹസിക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ്.

    English summary
    The shoot for the sequel to the hit Mohanlal-starrer has begun. The shoot for the sequel to the hit Mohanlal-starrer Udhayananu Tharam, Padmashree Bharath has begun in Cochin. Sreenivasan who played the lead role along with Mohanlal in the original is a part of the sequel as well, which will be directed by debutant Sajin Raghavan. While Meena played the female lead in the original, Mamta Mohandas has been finalized for the sequel.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X