»   » പ്രതിസന്ധി പരിഹരിക്കാന്‍ മുകേഷ് ശബരിമലയില്‍

പ്രതിസന്ധി പരിഹരിക്കാന്‍ മുകേഷ് ശബരിമലയില്‍

Posted By:
Subscribe to Filmibeat Malayalam
Mukesh
പത്തനംതിട്ട: മലയാളചലച്ചിത്രരംഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കമെന്ന പ്രാര്‍ത്ഥനയുമായി നടന്‍ മുകേഷ് ശബരിമലയില്‍ എത്തി.

സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ഒരാളോ ഒരുകൂട്ടം ആളുകളോ പ്രാര്‍ത്ഥിച്ചതുകൊണ്ട് കാര്യമില്ല. പൂജ ചെയ്തിട്ടും കാര്യമില്ല. പ്രശ്‌നപരിഹാരത്തിനായി എല്ലാവരും ശ്രമിക്കുകയാണ് വേണ്ടത്. അതിന്റെ കൂടെ പ്രാര്‍ത്ഥനയും വേണം എന്നുമാത്രം- മുകേഷ് പറഞ്ഞു.

എന്തായാലും സിനിമാ സമരം അവസാനിച്ചു എന്ന നല്ല വാര്‍ത്ത കേട്ടതിന് ശേഷമാണ് താന്‍ ശബരിമലയിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അനന്തരവനും സുഹൃത്തുമൊന്നാണ് മുകേഷ് ശബരിമല ദര്‍ശനം നടത്തിയത്.

എക്ലാസ് തിയറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം കാരണം ഒട്ടേറെ പുതിയ മലയാളചലച്ചിത്രങ്ങളുടെ പ്രദര്‍ശനം പ്രതിസന്ധിയിലായിരുന്നു നവംബര്‍18ന് വെള്ളിയാഴ്ചയാണ് മന്ത്രി ഗണേഷ് കുമാര്‍ വിളിച്ചുചേര‍്ത്ത ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമാവുകയും തിയറ്റര്‍ ഉടമകള്‍ സമരം പിന്‍വലിക്കുകയും ചെയ്തത്.

English summary
Actor Mukesh offered prays at Sabarimala to solve the issued in Malayalam Film Industry. He said that a big effert is needed to solve the issue at the same time prayers also needed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam