»   » ഗോസിപ്പിലൂടെ പബ്ലിസിറ്റി തേടി അമല

ഗോസിപ്പിലൂടെ പബ്ലിസിറ്റി തേടി അമല

Posted By:
Subscribe to Filmibeat Malayalam
Amala Paul
മൈനപ്പെണ്ണ് അമലാപോള്‍ അങ്ങനെയാണ്. മറ്റു പലനടിമാരും ഗോസിപ്പുകളെ ഭയക്കുമ്പോള്‍ തന്നെ പറ്റി ഒരു ഗോസിപ്പുണ്ടാകാന്‍ വേണ്ടി കൊതിയ്ക്കുകയാണ് അമലപോള്‍.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം വ്യക്തമാക്കിയത്. ഗോസിപ്പുകള്‍ വലിയ ഇഷ്ടമാണ്. ഈ നടി ഇന്ന നടനുമായി ഡേറ്റു ചെയ്യുന്നു, അവര്‍ തമ്മില്‍ അടുപ്പത്തിലാണ് എന്നീ വാര്‍ത്തകളൊക്കെ കേള്‍ക്കുന്നത് വലിയ സന്തോഷം തരുന്നു. ഗോസിപ്പ് കോളത്തില്‍ ഇടം നേടിയാല്‍ പ്രസിദ്ധി കൂടുകയും ചെയ്യും. അതുകൊണ്ട് തന്നെ കുറിച്ചും എന്തെങ്കിലും ഗോസിപ്പ് എഴുതി പിടിപ്പിക്കണമെന്നാണ് താരത്തിന്റെ അഭ്യര്‍ഥന.

ഗോസിപ്പ് മാത്രമല്ല ഉലകം ചുറ്റലും നടിയ്ക്ക് ഇഷ്ടമാണ്. ഓരോ നാടിന്റേയും സംസ്‌കാരം മനസ്സിലാക്കണം. എന്നാല്‍ ഇപ്പോള്‍ അതിനൊന്നും സമയമില്ല. ഒരുപിടി നല്ല സിനിമകളാണ് കയ്യിലിരിക്കുന്നത്. അതെല്ലാം വിട്ടുകളയാന്‍ നടി ഒരുക്കമല്ല. പക്ഷേ എന്നെങ്കിലും തന്റെ ഈ മോഹം പൂവണിയുമെന്ന് നടിയ്ക്ക് ഉറപ്പാണ്.

വിവാഹത്തെ കുറിച്ചു ചോദിച്ചാലോ താനും മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തയല്ലെന്ന് അമല തെളിയിക്കും. ഇപ്പോള്‍ ശ്രദ്ധ അഭിനയത്തില്‍ മാത്രമാണ്. മറ്റൊന്നിനെ കുറിച്ചും താന്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടു തന്നെ വിവാഹ കാര്യത്തെ കുറിച്ചു പ്രതികരിയ്്ക്കുന്നില്ല. ഇതാണ് നടിയുടെ നിലപാട്.

English summary
Speaking to a leading daily, Amala Paul has made a cautious statement. The actress has said that she does not sign multiple projects at a time. The Deiva Thirumagal gal further says after Vettai, she has not given nods to any project.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam