കാസനോവ 27ന് തുടങ്ങും; ഇനി മാറില്ല

ഏറ്റവുമൊടുവില്‍ സെപ്റ്റംബര്‍ 27ന് കാസനോവയുടെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് റോഷന്‍ അറിയിച്ചിരിയ്ക്കുന്നത്. ഇനിയെന്ത് വന്നാലും ഈ തീയതിയില്‍ മാറ്റമുണ്ടാവില്ലെന്നും സംവിധായകന്‍ ഉറപ്പിക്കുന്നു. ദുബയില്‍ ആരംഭിയ്ക്കുന്ന ചിത്രീകരണം പിന്നീട് മലേഷ്യ, ബാങ്കോക്ക് എന്നീ നഗരങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യുമെന്നും റോഷന്‍ പറഞ്ഞു.
മോഹന്‍ലാല്‍ നായകനാവുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ സമീര റെഡ്ഡി, ലക്ഷ്മി റായി എന്നിവരാണ് നായികമാരാവുന്നത്. ചിത്രത്തിലെ മറ്റൊരു നായികയായ ശ്രീയ ഷൂട്ടിങ് നീണ്ടതു മൂലം പ്രൊജക്ട് ഉപേക്ഷിച്ചിരുന്നു.


Click it and Unblock the Notifications