»   » മഞ്ജുവിനെ പ്രണയിച്ചിരുന്നില്ലെന്ന് ദിലീപ്

മഞ്ജുവിനെ പ്രണയിച്ചിരുന്നില്ലെന്ന് ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Manju and Dileep
മഞ്ജുവിനെ പ്രേമിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി നടന്‍ ദിലീപ്. ഒട്ടേറെ സിനിമകളില്‍ തന്റെ നായികയായ മഞ്ജുവുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സാഹചര്യങ്ങളാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് വെളിപ്പെടുത്തിയത്.

പ്രണയമെന്നതിലുപരി മഞ്ജുവും ഞാനും നല്ല കൂട്ടുകാരായിരുന്നു. എന്നാല്‍ എപ്പോഴോ അത് വിവാഹത്തിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് ദിലീപ് പറയുന്നു. മഞ്ജുവും ഞാനും പ്രണയത്തിലാണെന്ന് ഒരു ചലച്ചിത്ര മാഗസിനില്‍ ഗോസിപ്പ് വന്നതാണ് തുടക്കം. അക്കാലത്ത് ഞങ്ങള്‍ അത് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു.

സൂപ്പര്‍ഹിറ്റുകളായ സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകള്‍ക്ക് ശേഷം കുടമാറ്റം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഈ ഗോസിപ്പ് ഉയര്‍ന്നുവന്നത്. അതോടെ ഞങ്ങളെ ഒന്നിപ്പിച്ച് സിനിമയെടുക്കാന്‍ എല്ലാവര്‍ക്കും മടിയായി. തീരുമാനിച്ച സിനിമകള്‍ പോലും ഉപേക്ഷിയ്ക്കപ്പെട്ടു. പലരും സാഹചര്യം മുതലെടുത്തു. സുഹൃത്തുക്കള്‍ പോലും ഇത് പരിഹരിയ്ക്കാന്‍ ശ്രമിച്ചില്ല. ഇതിന് പുറമെ ചിലര്‍ പ്രശ്‌നം വഷളാക്കാനും ശ്രമിച്ചു. ഇങ്ങനെയൊരവസ്ഥയിലാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്.

വിവാഹത്തിന് ശേഷം എതിര്‍പ്പ് കൂടുകയാണ് ചെയ്തത്. അക്കലാത്ത് പ്രിയന്‍ സര്‍, ജോഷിയേട്ടന്‍, ലോഹി സര്‍ എന്നിവര്‍ തന്ന പിന്തുണയാണ് എല്ലാം നേരിടാന്‍ ധൈര്യം തന്നത്. എനിയ്‌ക്കൊപ്പം ബിജു മേനോനും കലാഭവന്‍ മണിയും ലാല്‍ ജോസുമൊക്കെ ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ എന്നെയും ഇവരെയും ഔട്ടാക്കാന്‍ ശ്രമിച്ചവര്‍ പോലും മലയാള സിനിമയിലുണ്ടായിരുന്നു.

മഞ്ജു അഭിനയം നിര്‍ത്തിയതിനെപ്പറ്റിയും ദിലീപ് അഭിമുഖത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. ഒരു മഞ്ജു പോയതുകൊണ്ട് ഇവിടെയൊന്നും സംഭവിയ്ക്കില്ല, അതിന് പകരം മറ്റൊരാള്‍ ഇവിടെ വരും ഇതൊരു ചക്രമാണ്. പുതിയ താരങ്ങളുടെ വരവിനെയാണ് നാം സ്വാഗതം ചെയ്യേണ്ടത് ജനപ്രിയ നായകന്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam