ലാലിനൊപ്പം പൃഥ്വിയും ചാക്കോച്ചനും ആസിഫും

സിനിമയില്‍ വെറുതെ മുഖം കാണിച്ചവര്‍ക്കൊന്നും സിസിഎല്ലില്‍ കയറി കളിയ്ക്കാന്‍ പറ്റാത്ത വിധമാണ് നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. മൂന്ന് സിനിമകളിലെങ്കിലും നായകന്മാരായി അഭിനയിച്ച് ആറ് നടന്‍മാരെങ്കിലും ഓരോ ടീമിലും ഉണ്ടാവണം. ബാക്കിയുള്ള അഞ്ച് കളിക്കരാ്# ചുരുങ്ങിയത് അഞ്ച് സിനിമകളില്‍ ക്യാരക്ടര്‍ വേഷം അവതരിപ്പിച്ചിരിയ്ക്കണമെന്ന നിബന്ധനയുമുണ്ട്.
ജനുവരി 21ന് ഹൈദരാബാദില്‍ ടോളിവുഡ് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്‌സിനെ നേരിട്ടുകൊണ്ടാണ് കേരള സ്‌ട്രൈക്കേഴ്‌സ് സിസിഎല്ലില്‍ അരങ്ങേറുക. 26ന് ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഹീറോസിനെ മോഹന്‍ലാലിന്റെ ടീം നേരിടും. തൊട്ടടുത്ത ദിവസം കര്‍ണാടകയുടെ ബുള്‍ ഡോഴ്‌സുമായും മോളിവുഡിന് മത്സരമുണ്ട്. ജനുവരി 29ന് കൊച്ചിയില്‍ ബംഗാള്‍ ടൈഗേഴ്‌സുമായും ഫെബ്രുനാലിന് കൊല്‍ക്കത്തയില്‍ ചെന്നൈ റൈനോസുമായും മോളിവുഡ് ടീമിന് മത്സരങ്ങളുണ്ട്..
25 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള സിസിഎല്‍ ചാമ്പ്യന്‍ഷിപ്പ് മോളിവുഡ് ടീം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഉടമ കൂടിയായ ലിസി പ്രിയദര്‍ശന്‍. ഒക്ടോബര്‍ ആറിന് കൊച്ചിയില്‍ സിസിഎല്‍ ടീമംഗങ്ങളെല്ലാം ഒത്തുചേരുന്നുണ്ട്. അന്നേ ദിവസം കേരള സ്‌ട്രൈക്കേഴ്‌സിന്റെ ലോഗോയും പുറത്തുവിടും.
മുന്‍പേജില്‍
കൊമ്പന്‍മാര്‍ പോയി; ഇനി മോഹന്‍ലാലിന്റെ ടീം


Click it and Unblock the Notifications