For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസുമായി ടീം 'ചട്ടമ്പി'...

  |

  22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ചട്ടമ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

  ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഈ ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ പേജുകളിലൂടെ ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

  ആര്‍ട്ട് ബീറ്റ്‌സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് അലക്‌സ് ജോസഫ് ആണ്.

  chattmbi

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. ശ്രീനാഥ് ഭാസിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയില്‍ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്ന വിവരം ആളുകള്‍ അറിഞ്ഞത്.

  ഡോക്ടര്‍ റോബിനെ പട്ടിയോട് ഉപമിച്ച് ജാസ്മിന്‍, തല്ലുമെന്ന് ലക്ഷ്മി പ്രിയ, ഹൗസിലെ അവസ്ഥ മോശമാവുന്നു

  ആ വീഡിയോയില്‍ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലേക്ക് ഒരു 'മെസ്സേജ്' അയക്കുന്നവര്‍ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാന്‍ പറ്റുന്ന ഒരു 'ഓട്ടോമേറ്റഡ് സിസ്റ്റം' ഒരുക്കിയിരുന്നത് വളരെ കൗതുകകരം ആയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പതിനായിരത്തോളം പോസ്റ്റര്‍ അഭ്യര്‍തനകളാണ് നിറഞ്ഞത്. മലയാളം സിനിമ ചരിത്രത്തില്‍ ഇത്രെയും കൗതുകമേറിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപനം ഇതാദ്യമായിട്ടാണ് . സിനിമയുടെ റീല്‍ ബ്രാന്‍ഡിംഗ് കൈകാര്യം ചെയ്യുന്നത് റീല്‍ ട്രൈബ് ആണ് .

  ദില്‍ഷയോട് ഡോക്ടര്‍ മിണ്ടാതിരുന്നത് പിആര്‍ ടീമിനുള്ള സന്ദേശം; ജാസ്മിനേയും നിമിഷയേയും കണ്ട് പഠിക്കണം

  സാധാരണ രീതിയില്‍ നിന്നും മാറി, നേരിട്ട് പോസ്റ്റര്‍ കാണിക്കാതെ കോടമഞ്ഞും, ഉള്‍ക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോണ്‍ ഷോട്ടില്‍ ചിത്രീകരിച്ച വീഡിയയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റര്‍ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും , തീക്കനലും ഉള്ള പോസ്റ്ററില്‍, കരിങ്കല്‍ കൊണ്ട് ചട്ടമ്പി എന്ന് എഴുതിയിരിക്കുന്നു. എന്തായാലും ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയില്‍ ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു.

  ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ് , സന്ദീപ് , ഷനില്‍ , ജെഷ്‌ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്‌സ്. സിറാജ് ആണ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്ര സംയോജനം ജോയല്‍ കവി, സംഗീതം ശേഖര്‍ മേനോന്‍, കലാ സംവിധാനം സെബിന്‍ തോമസ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ , ചമയം റോണക്‌സ് സേവ്യര്‍ ,വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, സംഘട്ടനം മുരുഗന്‍ ലീ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍. ആതിര ദില്‍ജിത്ത് ആണ് സിനിമയുടെ പി ആര്‍ ഓ . ചട്ടമ്പി ഉടന്‍ തീയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

  Read more about: സിനിമ cinema
  English summary
  22 Female Kottayam movie Script Writer debut Movie Chattambi's Poster Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X