മലയാള സിനിമയില്‍ സ്ത്രീകള്‍ തലപൊക്കി തുടങ്ങി
ആരുപറഞ്ഞു മലയാളത്തില്‍ സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പരിഗണന നല്‍കുന്നില്ലെന്ന്. നായകന്മാര്‍ തമ്പുരാന്‍ കളിക്കുന്നതും നായകനെ ചുറ്റിപ്പറ്റിയുള്ള പ്രണയവുമെല്ലാം തൊണ്ണൂറിലവസാനിച്ചു. അല്ലെങ്കില്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍. കഥയാകെ മാറി. അതില്‍ നിന്നുള്ള ഒടുവിലത്തെ ദൃഷ്ടാന്തമായിരുന്നു നസ്‌റിയ നസീം മുഖ്യവേഷത്തിലെത്തിയ ഓം ശാന്തി ഓശാന.
ഇതു പോരാതെ മലയാളത്തിലെ അഞ്ച് മുന്‍ നിര നായികമാര്‍ ഒന്നിക്കുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഭാമ, അനന്യ, ശ്വേത മേനോന്‍, മേഘ്‌ന രാജ് തുടങ്ങിയവരാണ് ആ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ ഒരുമിച്ചു പാടിയ പാട്ടും ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള സിനിമകള്‍ വന്നില്ലെന്നല്ല. അതിലെല്ലാം ഒടുവില്‍ ചപലയായ സ്ത്രീ തബലയായി തന്നെ നിന്ന അവസ്ഥയായിരുന്നു.

ഇത്തരത്തില്‍ അടുത്തതായി ഒരുങ്ങുന്ന ചിത്രമാണ് മിലി. അമല പോള്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ 22 സ്ത്രീകഥാപാത്രങ്ങളാണ് ഒന്നിച്ചു ചേരുന്നത്. ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലയെ കൂടാതെ സനുഷ, പ്രവീണ, അംബിക, സിജി റോസ്, ബേബി വന്ദന തുടങ്ങിയവരാണ് താരങ്ങള്‍. നിവിന്‍ പോളിയാണ് നായകന്‍. നേരത്തെ ഓംശാന്തി ഓശാന എന്ന നായികാപ്രാധാന്യമുള്ള ചിത്രത്തിലും നിവിനായിരുന്നു നായകന്‍
അഭിനയത്തിന്റെ മേഖല മാറ്റി നിര്‍ത്തിയാലും സിനിമയുടെ മറ്റ് മേഖലകളിലും സ്ത്രീകള്‍ കഴിവ് തെളിയ്ച്ചു കഴിഞ്ഞു. ഒരുകാലത്തെ മലയാളത്തിലെ മികച്ച നടിമാരിലൊരാളായ ഗീതുമോഹന്‍ദാസ് അണിയിച്ചൊരുക്കിയ 'ലയേഴ്‌സ് ഓഫ് ഡേ' എന്ന ചിത്രവും പുരസ്‌കാരങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ കേരളക്കരമുഴുവന്‍ തംരഗമായി ഓടുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് സംവിധാനം ചെയ്തത് അഞ്ജലി മേനോന്‍ ആണെന്നതും ഓര്‍ത്താല്‍ ആര് പറയും മലയാള സിനിമയില്‍ സ്ത്രീകളെ പരിഗണിക്കുന്നില്ല എന്ന്.


Click it and Unblock the Notifications











