»   » മോഹന്‍ലാല്‍-സിബി-ഉദയന്‍-ജോഷി ഒരുമിക്കുന്നു

മോഹന്‍ലാല്‍-സിബി-ഉദയന്‍-ജോഷി ഒരുമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
നിലവില്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തുക്കളായ സിബി-ഉദയന്‍മാര്‍ സംവിധായകന്‍ ജോഷിയ്‌ക്കൊപ്പം വീണ്ടുമെത്തുന്നു.

റണ്‍വെ, ലയണ്‍, ട്വന്റി20 എന്നീ ഹിറ്റുകള്‍ക്ക്‌ ശേഷം സിബി ഉദയന്‍-ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌ മോഹന്‍ലാലിനെയാണ്‌.

ആശീര്‍വാദ്‌ പ്രൊഡക്ഷന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിയ്‌ക്കുന്ന ഈ ലാല്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്ന്‌ വരികയാണ്‌. 2009 ജൂലായില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാനാണ്‌ ഇപ്പോഴത്തെ തീരുമാനം.

ഇതിന്‌ മുമ്പ്‌ മറ്റൊരു ജോഷി ചിത്രത്തില്‍ കൂടി ലാല്‍ അഭിനയിക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എ.കെ സാജന്‍ തിരക്കഥയൊരുക്കുന്ന ഈ സിനിമ നിര്‍മ്മിയ്‌ക്കുന്നത്‌ ശശി അയ്യഞ്ചിറയാണ്‌.

മലയാള സിനിമയിലെ എക്കാലത്തെയും വമ്പന്‍ വിജയമായ ട്വന്റി20യുടെ തിരക്കഥാകൃത്തുക്കളെന്ന നിലയില്‍ ഒട്ടേറെ അവസരങ്ങളാണ്‌ സിബി-ഉദയന്‍മാരെ തേടിയെത്തുന്നത്‌. മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളുള്‍പ്പടെ ഒട്ടേറെ സിനിമകള്‍ക്ക്‌ ഇവരിപ്പോള്‍ തിരക്കഥയൊരുക്കുന്നുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam