കാവ്യ ഒത്തുതീര്‍പ്പിന് തന്നെ

By Ajith Babu

Kavya Madhavan
നടി കാവ്യാമാധവനും നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനകേസ് ഒത്തുതീര്‍പ്പിലേക്ക് തന്നെ. ഇതിന്റെ ഭാഗമായി കുടുംബകോടതിയില്‍ നിശാലിനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുകയാണെന്നു കാണിച്ച് കാവ്യ ഹര്‍ജി നല്‍കി. കേസ് ഒത്തുതീര്‍പ്പാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് നേരത്തെ കാവ്യയുടെ കുടുംബം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

സ്വര്‍ണാഭരണവും പണവുമുള്‍്‌പ്പെടെയുള്ള സ്വത്ത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടും വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും രണ്ടു ഹര്‍ജികളാണ് കാവ്യ കുടുംബകോടതിയില്‍ നല്‍കിയിരുന്നത്. ഈ രണ്ടു കേസും പിന്‍വലിക്കാന്‍ ഇരുവീട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ കാവ്യയും നിശാലും കക്ഷിചേര്‍ന്ന് ജോയിന്റ് പെറ്റീഷനും നല്‍കും.

കേസ് പിന്‍വിലിക്കാന്‍ തീരുമാനിച്ചുവെന്നു പറഞ്ഞ കാവ്യയുടെ പിതാവ് മാധവന്‍, നഷ്ടപരിഹാര മാര്‍ഗത്തെകുറിച്ചും ഉടമ്പടിയെകുറിച്ചും പ്രതികരിക്കാന്‍ തയാറായില്ല. കേസ് തുടര്‍ന്നു പോകുന്നത് ഇരുകൂട്ടര്‍ക്കും നഷ്ടം മാത്രമാണ് ഉണ്ടാക്കുകയെന്ന തിരിച്ചറിവിലാണ് ഒത്തുതീര്‍പ്പിന് സമ്മതിച്ചിരിയ്ക്കുന്നത്.

മജിസ്‌ട്രേറ്റ് കോടതിയിലും കാവ്യ നിശാലിനെതിരേ നല്‍കിയ ഹര്‍ജി പരിഗണനയിലുണ്ട്. ഗാര്‍ഹിക പീഢന നിരോധന നിയമപ്രകാരമുള്ള ഈ കേസ് തള്ളണമെന്ന് കഴിഞ്ഞ ദിവസം നിശാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു.

കുടുംബക്കോടതിയില്‍ നിലവിലുള്ള കേസ് പരിഹരിച്ച് സംയുക്ത ഹര്‍ജി നല്‍കിയാല്‍ പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണു കുടുംബകോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും സംയുക്ത ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. കരാറില്‍ ഒപ്പുവയ്ക്കാന്‍ നിശാലിന് ഒരാഴ്ച എറണാകുളത്ത് തങ്ങാമെന്നും അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X