»   » കിങ് & കമ്മീഷണര്‍-ഫീല്‍ ദി ഫയര്‍

കിങ് & കമ്മീഷണര്‍-ഫീല്‍ ദി ഫയര്‍

Posted By:
Subscribe to Filmibeat Malayalam
The King And The Commissioner
ഹിറ്റുകള്‍ വേനല്‍ മഴയായ മലയാള സിനിമയ്ക്ക് ഒരു തീപ്പൊരി വിജയം സമ്മാനിയ്ക്കാന്‍ അവരെത്തുകയായി. വിജയങ്ങള്‍ മാത്രം ശീലിച്ച ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദി കിംഗ് ആന്റ് ദി കമ്മീഷണറിനെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

ഫയര്‍ ബ്രാന്റുകളുടെ സംഗമമാണ് ഈ ചിത്രം. രഞ്ജി പണിക്കരുടെ ഹൈ വോള്‍ട്ടേജ് ഡയലോഗുകളുമായെത്തുന്ന തിരക്കഥയ്ക്ക് സിനിമാഭാഷ്യം ചമയ്ക്കുന്നത് ഷാജി കൈലാസ്. തിരശ്ശീലയിലെ പൗരുഷത്വത്തിന്റെ പ്രതീകമായ ഭരത് ചന്ദ്രന്‍ ഐപിഎസ്സായി സുരേഷ് ഗോപി. കരുത്തിന്റെ ആള്‍രൂപമായ തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസ്സായി മമ്മൂട്ടി. ആരാധകരില്‍ ആവേശം നിറയ്ക്കാന്‍ ഇവരുടെ സാന്നിധ്യം മാത്രം മതിയാവും.

1994ല്‍ കമ്മീഷണറിലൂടെയായിരുന്നു ഭരത് ചന്ദ്രന്റെ ആദ്യ ഊഴം. മലയാളിയെ രോമാഞ്ചം കൊള്ളിച്ച കമ്മീഷണര്‍ക്ക് ശേഷം 95ലായിരുന്നു ജോസഫ് അലക്‌സ് എന്ന രാജാവിന്റെ രംഗപ്രവേശം. ഈ സിനിമകള്‍ക്ക് ശേഷം വേര്‍പിരിഞ്ഞ രഞ്ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ട് 17വര്‍ഷത്തിന് ശേഷമാണ് ഒന്നിയ്ക്കുന്നത്.

ഫീല്‍ ദ ഫയര്‍ എന്ന പരസ്യവാചകത്തോട് നീതിപുലര്‍ത്താന്‍ കിങ് ആന്റ് കമ്മീഷര്‍ക്കും കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

English summary
Come Friday and two firebrand police officers will take up a new challenge in Malayalam cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam