»   » ധിക്കാരികളെ നിങ്ങള്‍ കണ്ടിട്ടില്ല-പൃഥ്വി

ധിക്കാരികളെ നിങ്ങള്‍ കണ്ടിട്ടില്ല-പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/22-mammootty-lal-should-change-prithviraj-aid0166.html">Next »</a></li></ul>
Prithviraj
ഒരു പക്ഷേ രണ്ട് കാരണങ്ങള്‍ കൊണ്ട് മലയാളി മറക്കാത്ത സിനിമയായിരിക്കും നിര്‍മ്മാല്യം. എം.ടി രചിച്ച് സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച മലയാളസിനിമയായ നിര്‍മ്മാല്യത്തില്‍ ദേവീ ബിംബത്തിലേയ്ക്ക് വെളിച്ചപ്പാട് തുപ്പുന്നതും നിഷേധിയായ കടന്നുവന്ന സുകുമാരന്‍ എന്നചെറുപ്പക്കാരനേയും.

മലയാളസിനിമയില്‍ പൗരുഷത്തിന്റെ ,ധിക്കാരത്തിന്റെ ഒരു വലിയ പരിസരം സൃഷ്ടിച്ച സുകുമാരന്‍ കഥാപാത്രങ്ങള്‍ നിരവധിയാണ്. എന്നാല്‍ നന്ദനത്തില്‍ അമ്മയുടെ അനുസരണയുള്ള മകനായ് ,സമര്‍ത്ഥനും, സുന്ദരനുമായെത്തിയ പൃഥ്വിരാജ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്റെ സ്വഭാവത്തിന്റെ
പേരിലാണത്രേ. ധിക്കാരി,അധികപ്രസംഗി,പ്രായം മറന്ന് സംസാരിക്കുന്നവന്‍ എന്നൊക്കെ സ്വന്തം പ്രൊഫഷനില്‍ കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നതും നിലപാടുകള്‍ വ്യക്തമാക്കുന്നതും. അഹങ്കാരമാകുമെങ്കില്‍ ഞാനഹങ്കാരിയാണ് എന്നാണ് പൃഥ്വിയുടെ അഭിപ്രായം .

പൃഥ്വിയ്ക്ക് പെട്ടെന്ന് ദേഷ്യം വരും സാക്ഷ്യപ്പെടുത്തുന്നത് നവവധു സുപ്രിയ മേനോന്‍.ദേഷ്യം സുപ്രിയയ്ക്ക് കൂടെപിറപ്പാണെന്ന് പൃഥ്വിയും പറയുന്നു. അടുത്തിടെ ചാനലുകളില്‍ വന്ന അഭിമുഖങ്ങളിലാണ് പൃഥ്വി തന്റെ പ്രൊഫഷനെപ്പറ്റിയും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നത്.

എന്റെ ആദ്യസിനിമയില്‍ മാത്രമേ ഞാന്‍ സുകുമാരന്റേയും മല്ലികയുടേയും മകനായി അഭിനയിച്ചിട്ടുള്ളൂവെന്ന് പൃഥ്വി പറയുന്നു. ഈ വലിയ മാധ്യമത്തിന്റെ ഭാഗമായ് ഞാനും എത്തിയത് എന്റെ ഭാഗ്യമായ് കരുതുന്നു. അതുകൊണ്ട് തന്നെ ഇതില്‍ എന്റേതായ ഒരു ഇടം സൃഷ്ടിക്കാന്‍ഞാന്‍ ഒരുപാട് അദ്ധ്വാനിക്കുന്നുണ്ട്. ഭാവിയില്‍ എന്റെ പേരിലും മലയാളസിനിമ അറിയപ്പെടണം,അതെന്റെ വാശിയാണ്. അതിനായുള്ള ആത്മവിശ്വാസവും എനിക്കുണ്ട്. ഇതിനെ ധിക്കാരമെന്നു വിളിച്ചാല്‍ നിങ്ങള്‍ ധിക്കാരികളെ കണ്ടിട്ടില്ല.എന്നല്ലേ മറുപടിയുള്ളു.
അടുത്തപേജില്‍
മമ്മൂട്ടിയും ലാലും മാറണം:പൃഥ്വി

<ul id="pagination-digg"><li class="next"><a href="/news/22-mammootty-lal-should-change-prithviraj-aid0166.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam