»   » ആദാമിന് മമ്മൂട്ടി വഴിമാറിക്കൊടുത്തു

ആദാമിന് മമ്മൂട്ടി വഴിമാറിക്കൊടുത്തു

Posted By:
Subscribe to Filmibeat Malayalam
1993 Bombay, March 12
എന്നും നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. സ്വന്തം സിനിമകള്‍ മാത്രം നല്ല സിനിമയെന്ന് കരുതുന്നവനല്ല ഈ താരം. നിര്‍മാണവിതരണ കമ്പനിയാരംഭിച്ചപ്പോള്‍ പുതുമുഖ നടന്മാരുടെയും സംവിധായകരുടെയും വാണിജ്യസാധ്യതകളില്ലാത്ത സമാന്തരസിനിമകളുമായി സഹകരിയ്ക്കാനും മമ്മൂട്ടി തയാറായത് ഇതിനുദാഹരണം.

ഇപ്പോഴിതാ നല്ല സിനിമകളോടുള്ള തന്റെ പ്രതിബദ്ധത ഒരിയ്ക്കല്‍ കൂടി മമ്മൂട്ടി അരക്കിട്ടുറപ്പിയ്ക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി പ്രമുഖ തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത 1993 ബോംബെ, മാര്‍ച്ച് 12ന്റെ റിലീസ് ജൂണ്‍ 24നാണ് ചാര്‍ട്ട് ചെയ്തത. ഇതേദിവസം തന്നെയാണ് മലയാളത്തിന്റെ പെരുമ ഉയര്‍ത്തിയ സലീം കുമാറിന്റെ ആദാമിന്റെ മകനും തിയറ്ററുകളിലെത്തുന്നത്. ദേശീയ സംസ്ഥാന പുരസ്‌കാര വേദികളില്‍ തിളങ്ങിയ ആദാമിന്റെ മകന്‍ അബുവും മമ്മൂട്ടിയുടെ തന്നെ പ്ലേഹൗസ് വിതരണം ചെയ്യുന്ന 1993 ബോംബെ മാര്‍ച്ച് 12ഉം തിയറ്ററുകൡ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തിയത്.

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ സലീം കുമാറാണ് ആദാമിന്റെ മകന്റെ വിതരണം ഏറ്റെടുത്തിരിയ്ക്കുന്നത്. ലാഫിങ് വില്ലയെന്ന സ്വന്തം ബാനറിലൂടെയാണ് സലീം ആദാമിന്റെ മകനെ തിയറ്ററുകളിലെത്തിയ്ക്കുന്നത്. ഇതിന് സലീമിനെ സഹായിക്കുന്നത് നടനും സുഹൃത്തുമായ ദിലീപാണ്. നേരത്തെ ആദാമിന്റെ മകന്‍ അബു വിതരണം ചെയ്യാന്‍ മമ്മൂട്ടി സന്നദ്ധത പ്രകടിപ്പിച്ച കാര്യവും ഇവിടെ ഓര്‍ക്കാം. എന്നാല്‍ സിനിമ സ്വന്തമായി വിതരണം ചെയ്യാന്‍ സലീം തീരുമാനിച്ചതോടെ മമ്മൂട്ടിയുടെ പ്ലേഹൗസ് ഉദ്യമത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.


എന്തായാലും ഏറ്റുമുട്ടല്‍ ഈ സിനിമകള്‍ക്ക് ദോഷം ചെയ്യുമെന്ന് കണ്ടറിഞ്ഞ മമ്മൂട്ടി സ്വന്തം സിനിമയുടെ റിലീസ് ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു. ഇനി ജൂണ്‍ 30ന് മാത്രമേ 1993 ബോംബെ മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തുകയുള്ളൂ. വെല്ലുവിളി ഉയര്‍ത്തുന്ന മോഹന്‍ലാല്‍ സിനിമകളുമായി എന്നും മത്സരിയ്ക്കുന്ന പാരന്പര്യമാണ് മമ്മൂട്ടി സിനിമകള്‍ക്കുള്ളതെന്ന കാര്യവും ഇതിനോട് കൂട്ടിവായിക്കാം.

മമ്മൂട്ടി സിനിമ ചാര്‍ട്ട് ചെയ്ത തിയറ്ററുകള്‍ കൂടി ഇതോടെ ആദാമിന്റെ മകന്‍ അബുവിന് ലഭിയ്ക്കും. ഇന്ത്യയ്ക്ക് മുന്നില്‍ മലയാളത്തിന്റെ പെരുമ വാനോളമുയര്‍ത്തിയ ഒരു സിനിമയ്ക്ക് അങ്ങനെ നല്ലൊരു തുടക്കം ലഭിയ്ക്കുകയാണ്. ഇതിന് വഴിയൊരുക്കിയ സലീം കുമാറിനും മമ്മൂട്ടിയും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിയ്ക്കുന്നു.

English summary
Mammootty went out of his way to help Salim Kumar and his Adaminte Makan Abu, by postponing his Play House distributed 1993 Bombay, March 12 by a week to June 30.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam