»   » ഗ്ലാമര്‍ റോളുകളിലൂടെ മീര രണ്ടാമൂഴത്തിന്

ഗ്ലാമര്‍ റോളുകളിലൂടെ മീര രണ്ടാമൂഴത്തിന്

Posted By:
Subscribe to Filmibeat Malayalam
Meera Vasudevan
ബ്ലെസിയുടെ തന്മാത്ര ഗേള്‍ മീരാ വാസുദേവ് മലയാളത്തില്‍ ഒരു പുതിയമുഖം നേടുന്നതിന് ഒരുങ്ങുകയാണ്. അതും ഗ്ലാമര്‍ റോളുകളില്‍.

തന്മാത്രയില്‍ ലാലിന്റെ ഭാര്യയുടെ റോളില്‍മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മീരയെ പിന്നെ തേടിയെത്തിയതെല്ലാം വീട്ടമ്മയുടെ റോളുകളായിരുന്നു. തന്മാത്രയിലെ വേഷം ഞാന്‍ ആഗ്രഹിച്ചിരുന്നത് തന്നെ. പക്ഷേ ദു:ഖത്തോടെ പറയട്ടെ, പിന്നീട് അതിനുശേഷം എന്നെ തേടി വന്നതെല്ലാം മുതിര്‍ന്ന കഥാപാത്രങ്ങളായിരുന്നു.ഇപ്പോള്‍ വീട്ടമ്മ റോളുകളില്‍ നിന്നും ഒരു ചേഞ്ച് ആഗ്രഹിയ്ക്കുകയാണ് നടി. യുവത്വം നിറഞ്ഞുനില്‍ക്കുന്ന വേഷങ്ങള്‍ അത് ഇത്തിരി ഗ്ലാമറായാലും പ്രശ്‌നമില്ല, മീര പറയുന്നത് അതാണ്.

അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായി അഭിനയിച്ചു വരികയാണ് മീര ഇപ്പോള്‍.ഇടക്കാലത്ത് മീര ചില തമിഴ് സീരിയലുകളിലും മുഖം കാണിച്ചിരുന്നു. മോളിവുഡ് സ്റ്റാറുകളായ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊത്തും, സംവിധായകരായ രണ്‍ജി പണിക്കര്‍, അമല്‍ നീരദ്, ജോഷി എന്നിവരുടെ ചിത്രങ്ങളിലും അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും മീര പറയുന്നു.

നായിക റോളുകളില്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളും വിജയശാന്തി ചെയ്ത പോലുള്ള ആക്ഷന്‍ റോളുകളും താന്‍ തേടുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി. മീര ഇത് വെറുതെ പറയുന്നതല്ല, മുംബൈക്കാരിയായ താരം ഇപ്പോള്‍ കിക്ക് ബോക്‌സിങ് പഠിയ്ക്കുന്നതിന്റെ തിരക്കിലാണ്. ശരീര വടിവ് നിലനിര്‍ത്താന്‍ കിക്ക് ബോക്‌സിങ് മികച്ചതാണെന്നും മീര സാക്ഷ്യപ്പെടുത്തുന്നു. ഇനി മീരയെ അടിതട പഠിപ്പിയ്ക്കുന്നത് ആരാണെന്നറിയേണ്ടെ നമ്മുടെ സൂപ്പര്‍ മോഡലും മലയാളി താരവുമായ ജോണ്‍ കൊക്കനാണ് കിക്ക് ബോക്‌സിങില്‍ മീരയുടെ ഗുരു!!

English summary
Meera Vasudevan is back in Malayalam cinema, raring to wipe out the ‘Thanmatra' tag, which, though a plum role, did not do much to her career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam