»   » ഭാവനയുടെ ഉടക്കിന് കാരണം സ്തനസൗന്ദര്യ ലേഖനം

ഭാവനയുടെ ഉടക്കിന് കാരണം സ്തനസൗന്ദര്യ ലേഖനം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/22-nana-weekly-criticise-actress-bhavana-2-aid0032.html">Next »</a></li></ul>
Bhavana
മലയാളത്തിലെ ഏറ്റവും പ്രമുഖ സിനിമാപ്രസിദ്ധീകരണങ്ങളിലൊന്നായ നാനയും നടി ഭാവനയും തമ്മില്‍ ഏറെ നാളായി തുടര്‍ന്നുവന്ന സൗന്ദര്യപിണക്കത്തിന്റെ കാരണങ്ങള്‍ പുറത്തുവരുന്നു. വാരികയുടെ പുതിയലക്കത്തില്‍ ഗ്ലാമര്‍ ലോകത്തെ ഭാവനയുടെ പുതിയ ചുവടുവയ്പ്പുകളെവിമര്‍ശിച്ചുകൊണ്ടെഴുതിയ ലേഖനത്തിലാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള പിണക്കത്തിന്റെ കാരണങ്ങള്‍ നാന വെളിപ്പെടുത്തുന്നത്.

ഭാവന വെള്ളിത്തിരയില്‍ ചുവടുവെയ്ക്കുന്ന കാലത്തുണ്ടായ ചെറിയൊരു സംഭവത്തെചൊല്ലിയാണ് ഭാവന നാനയുമായി നിസഹകരണം ആരംഭിച്ചതത്രേ. എന്നാല്‍ നാനയിലെ എന്തെങ്കിലും ലേഖനമോ ചിത്രമോ ആയി ബന്ധപ്പെട്ടല്ല ഈ ഉടക്ക് ഉണ്ടായത്. ജനപ്രിയ വനിതാ മാസികയും നാനയുടെ സഹോദരപ്രസിദ്ധീകരണവുമായ മഹിളാരത്‌നത്തിന്റെ 2004ലെ മാര്‍ച്ചിലെ ലക്കത്തില്‍ വന്ന ലേഖനമാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്.

സ്തനസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചായിരുന്നു മാസികയിലെ ലേഖനം. ഒരുപുതുമുഖ നായികയെ പ്രമോട്ട് ചെയ്യുകയെന്ന ഉദ്ദേശത്തോടെ ഭാവനയുടെ നല്ലൊരു ചിത്രവും ആ ലേഖനത്തില്‍ മഹിളാരത്‌നം ഉള്‍പ്പെടുത്തി. ഇത് ഭാാവനയെയും അവരുടെ ബന്ധുക്കളെയും ചൊടിപ്പിച്ചു. മഹിളാരത്‌നത്തോടുള്ള കലിപ്പ് അവര്‍ തീര്‍ത്തത് ഒട്ടേറെ സിനിമാതാരങ്ങളെ ഉയര്‍ച്ചയ്ക്ക് തണലേകിയ നാനയോടായിരുന്നു. അന്നുണ്ടായ അകല്‍ച്ച വര്‍ഷങ്ങളോളം തങ്ങളുമായി സഹകരിയ്ക്കുന്നതില്‍ നിന്നും ഭാവനയെ മാറ്റിനിര്‍ത്തിയെന്നും ഭാവനയുടെ വിഭാവനകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലുണ്ട്.

ശരീരപ്രദര്‍ശനത്തില്‍ അതിര്‍ത്തികള്‍ നിര്‍ണയിച്ച നടിയുടെ നിലപാട് ഒട്ടേറെപ്പേരുടെ പ്രശംസ നേടിയെന്ന് തന്നെ പറയാം. എന്നാല്‍ അന്നത്തെ ഭാവനയാണോ നാം ഇന്ന് കാണുന്നതെന്ന് നാന ചോദിയ്ക്കുന്നുണ്ട്.

അടുത്ത പേജില്‍
പാതയോരങ്ങളില്‍ ഭാവനയുടെ അര്‍ദ്ധനഗ്നത

<ul id="pagination-digg"><li class="next"><a href="/news/22-nana-weekly-criticise-actress-bhavana-2-aid0032.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam