പാതയോരങ്ങളില്‍ ഭാവനയുടെ അര്‍ദ്ധനഗ്നത മാത്രം

തൃശൂര്‍ നഗരത്തിലെ പുളിമൂട്ടില്‍ സില്‍ക്ക്‌സ് സ്ഥാപിച്ച പരസ്യഹോര്‍ഡിങ്ങുകളിലെ ഭാവനയുടെ ചിത്രങ്ങളാണ് നാന ആയുധമാക്കുന്നത്. ഗ്ലാമറിന്റെ പാത സ്വീകരിച്ച ഭാവനയുടെ കരിയറിനെ കീറിമുറിച്ച് പരിശോധിയ്ക്കാനും ലേഖനത്തില്‍ ശ്രമമുണ്ട്.
ഭാവനയ്‌ക്കൊപ്പം ഏതാണ്ട് അതേസമയത്തെത്തിയ നയന്‍താരയും അസിനുമൊക്കെ ഉയരങ്ങളിലെത്തിയപ്പോള്‍ ശരാശരിയിലൊതുങ്ങാനായിരുന്നു ഭാവനയുടെ വിധിയെന്ന് ലേഖനം പറയുന്നു. ഗ്ലാമറിന്റെ വഴികളിലൂടെ അസിനും നയന്‍സുമൊക്കെ മിന്നും താരങ്ങളായി മാറിയതിന് ശേഷം ലേശം വൈകിയാണ് ഭാവനയ്ക്കും ആ വിദ്യ പിടികിട്ടിയത്. അങ്ങനെയാണ് പവിത്ര ഇമേജുള്ള നടി മേനിയഴക് പ്രദര്‍ശിപ്പിയ്ക്കാന്‍ ആരംഭിച്ചത്.
എന്നാല്‍ നയന്‍സിനും അസിനുമൊക്കെയുള്ള സെക്‌സ് അപ്പീല്‍ ഭാവനയുടെ ഏഴയലത്തു കൂടിപോയിട്ടില്ലെന്നും ലേഖനത്തിലുണ്ട്. ഗ്ലാമറിലൂടെ തിളങ്ങാനുള്ള ഭാവനയുടെ ശ്രമങ്ങളെ രൂക്ഷമായ വാക്കുകളിലൂടെ വിമര്‍ശിച്ചാണ് ലേഖനം അവസാനിയ്ക്കുന്നത്. ഭാവനയുടെ ശരീരവടിവുകളില്‍ ലൈംഗികത കണ്ടെത്താന്‍ കഴിയുമെങ്കിലും അതിനൊരിയ്ക്കലും കാമത്തിന്റെ കൊടുങ്കാറ്റുയര്‍ത്താനാവില്ലെന്നും അത് നയന്‍സിനും സില്‍ക്കിനുമൊക്കെ കിട്ടിയ വരദാനമാണെന്നും ലേഖനം പറഞ്ഞുവയ്ക്കുന്നു.
മുന്‍ പേജില്‍ More from Filmibeat


Click it and Unblock the Notifications











