»   » നയന്‍സിന് കൊച്ചിയിലൊരു കൊച്ചു ദ്വീപ്

നയന്‍സിന് കൊച്ചിയിലൊരു കൊച്ചു ദ്വീപ്

Posted By:
Subscribe to Filmibeat Malayalam
Nayantara
കാമുകനായ പ്രഭുദേവയോട് മാത്രമല്ല, സ്വന്തം നാടിനോടും നയന്‍താരയ്ക്ക് കടുത്തപ്രണയമാണ്. തെന്നിന്ത്യയിലെ മുന്‍നിര താരമായപ്പോഴും കേരളത്തില്‍ ഒരു വീടും മറ്റും വാങ്ങി താമസിയ്ക്കാന്‍ ആഗ്രഹിച്ചവളാണ് തിരുവല്ലക്കാരി. രണ്ട് പടം രക്ഷപ്പെട്ടാല്‍ ചെന്നൈയിലേക്ക് പെട്ടിയും തൂക്കി പോകുന്നവരില്‍ നിന്നും നയന്‍സ് മാറിനില്‍ക്കുന്നുവെന്നര്‍ത്ഥം.

കൊച്ചിയിലും തിരുവല്ലയിലുമൊക്കെ ഭൂമിയും വീടമുള്ള നയന്‍സ് പുതുതായി സ്വന്തമാക്കിയ സംഭവം കേട്ട് ആരുമൊന്ന് ഞെട്ടും. കൊച്ചിയ്ക്കടുത്ത് ഒരു കൊച്ചു ദ്വീപാണ് നയന്‍സ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.

പുറത്തെ തിരക്കുകൡ നിന്നെല്ലാം രക്ഷനേടാന്‍ ഈ ദ്വീപില്‍ ഒരു നല്ലൊരു വീടൊരുക്കാനും നടിയ്ക്ക് ആലോചനയുണ്ടത്രേ.

താനും പ്രഭുവും തമ്മില്‍ അകലന്നുവെന്ന വാര്‍ത്തകള്‍ നയന്‍സ് നിഷേധിച്ചതിന് പി്ന്നാലെയാണ് ദ്വീപ് വാങ്ങിയ വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്. തങ്ങള്‍ ഹാപ്പിയാണെന്നും വിവാഹത്തീയതി ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നായിരുന്നു നയന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്.

English summary
Nayanthara's heart will always beat first and foremost for her beloved Kerala. Which explains why despite already owning houses in Ernakulam, Tiruvalla, and Thevara she has gone and bought herself a small island near Cochin,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam