»   » നിത്യ ഏറ്റവും അഹങ്കാരിയായ യുവനടി: സുരേഷ് കുമാര്‍

നിത്യ ഏറ്റവും അഹങ്കാരിയായ യുവനടി: സുരേഷ് കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Nitya Menon,
സിനിമാനിര്‍മ്മാതാക്കളെ അപമാനിച്ചുവെന്ന കാരണത്താല്‍ മലയാള സിനിമയില്‍ നടി നിത്യമേനോന് വിലക്കേര്‍പ്പെടുത്തിയെങ്കിലും അതിന് ശേഷവും നടി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്നും അഭിനയിച്ചു കൊണ്ടിരിക്കുന്നു.

എന്നാല്‍ തന്റെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തയ്യാറായിട്ടില്ല. അടുത്തിടെ ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

നിത്യ മേനോനെ കണ്ട് സംസാരിയ്ക്കാനാണ് ഞങ്ങള്‍ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത്. എല്ലാവരും അറിയപ്പെടുന്ന നിര്‍മ്മാതാക്കള്‍ ആണ്.

വലിയ താരങ്ങളെ വച്ച് സിനിമയെടുത്തിട്ടുള്ളവരാണ്. നിത്യയെക്കാള്‍ വലിയ നടിമാരെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് പുല്ലു വില പോലും നല്‍കാത്ത നടിയാണ് നിത്യ. മലയാള സിനിമയില്‍ ഇത്രമാത്രം അഹങ്കാരിയായ യുവനടിയെ താന്‍ കണ്ടിട്ടില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു.

English summary
Secretary G Suresh kumar asked all the producers not to cast Nithya menon in upcoming films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam