»   » ഓര്‍മ്മകളുണര്‍ത്തി രതിനിര്‍വേദത്തിന്റെ പൂജ

ഓര്‍മ്മകളുണര്‍ത്തി രതിനിര്‍വേദത്തിന്റെ പൂജ

Posted By:
Subscribe to Filmibeat Malayalam
Rathinirvedam Movie
ഓര്‍മ്മകള്‍ നിറഞ്ഞ വേദിയില്‍ രതിനിര്‍വേദം റീമേക്കിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. സംവിധായകന്‍ ടികെ രാജീവ് കുമാറാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ജയഭാരതിയും കൃഷ്ണചന്ദ്രനും അഭിനയിച്ച പഴയ രതിനിര്‍വേദത്തിന്റെ റീമേക്കില്‍ ശ്വേത മേനോന്‍ ആണ് നായികയാകുന്നത്.

പഴയ ചിത്രത്തിലെ നായകന്‍ കൃഷ്ണചന്ദ്രന്‍ പൂജാ ചടങ്ങിന് എത്തിയിരുന്നു. ഭരതന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത, പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, പഴയ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹരിപോത്തന്റെ ഭാര്യരാജമ്മ എന്നിവര്‍ ചേര്‍ന്നാണ് വിളക്കുകൊളുത്തിയത്.

ഭരതന്റെ മകനും നടനുമായ സിദ്ധാര്‍ത്ഥ്, പത്മരാജന്റെ മകന്‍ അനന്തപത്മനാഭവന്‍ എന്നിവരും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എത്തിയിരുന്നു.

ടികെ രാജീവ് കുമാറും പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവായ സുരേഷ് കുമാറും ഭരതനെയും പത്മരാജനെയും ഹരിപോത്തനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു.

ഇതൊരു വ്യത്യസ്ത ചിത്രമായിരിക്കുമെന്ന് തങ്ങള്‍ പറയുന്നില്ലെന്നും പഴയ തിരക്കഥയില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തുകമാത്രമേ ചെയ്യുന്നുള്ളുവെന്നും രാജീവ് കുമാര്‍ പറഞ്ഞു. മാത്രമല്ല പുതിയ ചിത്രത്തില്‍ ശ്വേത അഭിനയിക്കുന്നുവെന്നതും ഒരു വ്യത്യസ്തതയാണ്.

മുമ്പ് കൃഷ്ണചന്ദ്രന്‍ ചെയ്ത റോള്‍ പുതിയ ചിത്രത്തില്‍ ആരു ചെയ്യുമെന്നകാര്യം തീരുമാനമായിട്ടില്ല. ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam