twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

    By Ajith Babu
    |

    ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച സമ്മാനിക്കും. വൈകിട്ട് അഞ്ചരയ്ക്ക് ദില്ലി വിഗ്യാന്‍ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിയ്ക്കും.

    പുരസ്‌കാര ചടങ്ങില്‍ കേരളത്തിന്റെ നിറസാന്നിധ്യമാവും ഏറ്റവും ശ്രദ്ധേയമാവുക. മികച്ചചിത്രം, തിരക്കഥ, ഛായാഗ്രഹണം, സംഗീതം തുടങ്ങി മലയാളം ദേശീയ പുരസ്‌കാരങ്ങള്‍ കൊയ്‌തെടുത്ത വര്‍ഷമായിരുന്നു 2009. ഏറ്റവും നല്ല സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് അഞ്ച് അവാര്‍ഡുകളാണ് സ്വന്തമാക്കിയത്.

    ഛായാഗ്രഹണത്തിന് ദേശീയപുരസ്‌കാരം നേടുന്ന ആദ്യവനിത എന്ന ബഹുമതി കുട്ടിസ്രാങ്കിന്റെ ക്യാമറവുമണ്‍ അഞ്ജലി ശുക്‌ളയ്ക്ക് ലഭിക്കും. തിരക്കഥയ്ക്കുള്ള പുരസ്‌കാരം പി.എഫ്.മാത്യൂസ് ഹരികൃഷ്ണന്‍ ടീമിനാണ്.

    മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം പഴശിരാജയുടെ സംവിധായകന്‍ ഹരിഹരനും നിര്‍മാതാവ് ഗോകുലം ഗോപാലനും ഏറ്റുവാങ്ങും. മികച്ച നടനുള്ള പുരസ്‌കാരം അമിതാഭ് ബച്ചനും നടിക്കുള്ള രജതകമലം അനന്യ ചാറ്റര്‍ജിക്കും സമ്മാനിക്കും. ഋതുപര്‍ണഘോഷാണ് മികച്ച സംവിധായകന്‍ അതേ സമയം വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം ഇളയരാജ ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X