»   » പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വി തന്നെ!

പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വി തന്നെ!

Posted By:
Subscribe to Filmibeat Malayalam
Prithviraj
2011ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങിയ മലയാള നടന്‍ പൃഥ്വിരാജായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും നിരന്തരമായി ആക്രമിക്കപ്പെടുമ്പോഴും തന്റെ അഭിനയമികവിനെ തകര്‍ക്കാന്‍ ഇവര്‍ക്കായില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ നടന്‍.

മാതൃഭൂമി-കല്യാണ്‍ സില്‍ക്ക്‌സ് ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയ നടനുള്ള പുരസ്‌കാരമാണ് പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്. പോയ വര്‍ഷം മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചതാണ് പൃഥ്വിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മാണിക്യകല്ലിലൂടെ തികച്ചും സാധാരണക്കാരനായ ഒരു സ്‌കൂള്‍ അധ്യാപകനായി പൃഥ്വി പ്രേക്ഷകമനം കീഴടക്കി. ഉറുമി എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക എന്ന വെല്ലുവിളിയും നടന്‍ ഏറ്റെടുത്തു.

നന്ദനം എന്ന ചിത്രത്തിലൂടെ പൃഥ്വിയെ മലയാള സിനിമയക്ക് പരിചയപ്പെടുത്തിയ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയായിരുന്നു പോയ വര്‍ഷം പൃഥ്വിയുടെ മറ്റൊരു ശ്രദ്ധേയമായ ചിത്രം.

വിവാദങ്ങളും വിമര്‍ശനങ്ങളും വിടാതെ പിന്തുടരുമ്പോഴും മൂന്ന് സൂപ്പര്‍ഹിറ്റ്് ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച പൃഥ്വി അംഗീകരിക്കപ്പെട്ടിരിക്കുകയാണ് കിറ്റെക്‌സ് പോപ്പുലര്‍ ആക്ടര്‍ പുരസ്‌കാരത്തിലൂടെ.

English summary

 The Mathrubhumi Kalyan Silks Film Awards 2012 has been announced. Actor Prithviraj won Kitex popular actor award.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam