പ്രിയാമണി പ്രാഞ്ചിയേട്ടനൊപ്പം ചേര്‍ന്നു

രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിലെ മാളവികയെന്ന കഥാപാത്രം പ്രിയാമണിയ്ക്ക് ഏറെ പുരസ്‌ക്കാരങ്ങളും നിരൂപകപ്രശംസയും നേടിക്കൊടുത്തിരുന്നു. ഇതിന് ശേഷം രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കാനുള്ള താത്പര്യം പ്രിയയ്ക്ക് ഏറിയിരുന്നു.
ഒരു നടിയെന്ന നിലയില്‍ രഞ്ജിത്ത് ചിത്രത്തിലെ അഭിനയം വെല്ലുവിളിയാണെന്ന് നടി പറയുന്നു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റില്‍ രാജ്യത്തെ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ മമ്മൂട്ടിയ്‌ക്കൊപ്പമാണ് അഭിനയിക്കുന്നത്. ഇത് കൂടുതല്‍ ചലഞ്ചിങാണ് പ്രിയമണി മനസ്സു തുറന്ന് പറയുന്നു.
പ്രിയാമണിയ്ക്ക് പുറമെ ഖുശ്ബുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാനനടി. ഒരു ഇന്റീരിയര്‍ ഡിസൈനറായ മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് പ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.
തൃശൂര്‍ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് പ്രിയാമണി മമ്മൂട്ടി ഷൂട്ടിങ് pranchiyettan and the saint priyamani ranjith shooting thrissur


Click it and Unblock the Notifications