»   » ട്രാഫിക്കില്‍ സൂപ്പര്‍സ്റ്റാറായി റഹ്മാന്‍

ട്രാഫിക്കില്‍ സൂപ്പര്‍സ്റ്റാറായി റഹ്മാന്‍

Posted By:
Subscribe to Filmibeat Malayalam
Rahman
മലയാളചലച്ചിത്രത്തിലെ യൗവ്വനത്തിന്റെ പ്രതീകമായിരുന്ന നടന്‍ റഹ്മാന്‍ വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി തിരിച്ചെത്തുന്നു. ബോബി സഞ്ജയുടെതാണ് തിരക്കഥയില്‍ രാജേഷ് ആര്‍ പിള്ള സംവിധാനം ചെയ്യുന്ന ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നായകനായി റഹ്മാന്‍ വീണ്ടുമെത്തുന്നത്.

ഒട്ടേറെ താരങ്ങള്‍ അണിരിക്കുന്ന ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തന്നെയാണ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ വിഷയം, ഈ സിനിമയിലെ സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് റഹ്മാന്‍ എത്തുന്നത്.

ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, അനൂപ് മേനോന്‍, രമ്യാ നമ്പീശന്‍, സന്ധ്യ, റോമ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശ്രീനിവാസനും മകന്‍ വിനീതും അച്ഛനും മകനുമായിത്തന്നെയാണ് ചിത്രത്തിലും അഭിനയിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റണ്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെജോ ജോസഫും സാംസനുമാണ് സംഗീതം ഒരുക്കുന്നത്.

നാലു വ്യക്തികളുടെ ജീവിതസാഹചര്യങ്ങള്‍ ഒരു ദിവസംകൊണ്ട് എങ്ങനെ മാറിമറിയുന്നു എന്നതാണ് കഥയാണ് ചിത്രം പറയുന്നത്. എറണാകുളം, പാലക്കാട്, നെല്ലിയാമ്പതി, കുട്ടിക്കാനും തുടങ്ങിയ സ്ഥലങ്ങളിലായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ക്രിസ്മസിന് ചത്രം തിയേറ്ററുകളില്‍ എത്തും.


Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam