»   » അപമാനിച്ച ജഗതിയോട് ബഹുമാനമില്ല: രഞ്ജിനി

അപമാനിച്ച ജഗതിയോട് ബഹുമാനമില്ല: രഞ്ജിനി

Posted By:
Subscribe to Filmibeat Malayalam
Ranjini Haridas
ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനല്‍ വേദിയില്‍ വച്ച് തന്നെ പരസ്യമായി അപമാനിച്ച നടന്‍ ജഗതി ശ്രീകുമാറിനെതിരെ അവതാരക രഞ്ജിനി ഹരിദാസ്. അഭിപ്രായസ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് രഞ്ജിനി ജഗതിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

ജഗതിയുടെ പേര് എടുത്തുപറയാന്‍ മിസ്റ്റര്‍ മൂണ്‍ എന്നുപറഞ്ഞാണ് രഞ്ജിനി ജഗതിയെ കടന്നാക്രമിക്കുന്നത്. ജഗതിയുടെ അമ്പിളിയെന്ന വിളിപ്പേരാണ് രഞ്ജിനി മൂണ്‍ ആക്കി മാറ്റിയത്.

തന്നെ വിമര്‍ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു എന്നാണ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ രഞ്ജിനി ആരോപിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജഗതി തന്നെ പൊതുജനങ്ങളുടെ മുമ്പില്‍ വച്ച് അപമാനിക്കുകയായിരുന്നു എന്നും രഞ്ജിനി ആരോപിക്കുന്നു.

എനിക്ക് കരഞ്ഞുകൊണ്ട് സ്‌റ്റേജില്‍ നിന്ന് ഓടിപ്പോവുകയോ കണ്ണിന് പകരം കണ്ണ് അല്ലെങ്കില്‍ പല്ലിന് പകരം പല്ല എന്ന രീതിയില്‍ തിരിച്ച് വിമര്‍ശിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കുക എന്നതാണ് പ്രധാനം എന്ന് മനസിലാക്കി ഞാന്‍ എല്ലാം ക്ഷമിക്കുകയായിരുന്നു- രഞ്ജിനി പറയുന്നു.

എന്തായാലും നടന്നത് 'ചീപ്പ് പബ്ലിസിറ്റി' ആയിരുന്നുവെന്നും തനിക്കിപ്പോള്‍ ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും രഞ്ജിനി കുറിപ്പില്‍ തുറന്നടിച്ചിട്ടുണ്ട്. ഇനി രഞ്ജിനയുടെ ഈ പ്രതികരണത്തോട് ഹാസ്യസാമ്രാട്ട് എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

ഏപ്രില്‍ 14ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനലിനിടെയായിരുന്നു രഞ്ജിനിയുടെ അവതരണ രീതിയിലെയും സംഭാഷണത്തെയും മറ്റും ജഗതി വിമര്‍ശിച്ചത്.

ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയാറുണ്ട് എന്നായിരുന്നു ജഗതി തുറന്നടിച്ചത്. രഞ്ജിനിയുടെ ചില ആക്ഷനുകള്‍ ജഗതി അനുകരിച്ച് കാട്ടുകയും ചെയ്തു. രഞ്ജിനി തന്നെയായിരുന്നു ജഗതിയോട് മത്സരഫലം ഊഹിച്ചുപറയാനായി ആവശ്യപ്പെട്ടത്. ജഗതി വിമര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ പലവിധ ചേഷ്ടകളുമായി രഞ്ജിനി അടുത്തുതന്നെയുണ്ടായിരുന്നു.

ഒടുക്കം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് കിട്ടിയപ്പോള്‍ താനിത് ചോദിച്ച് മേടിച്ചെന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. ഒപ്പം ഇന്നേ ദിവസം താന്‍ രഞ്ജിനി ഡേയായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. എന്തായാലും തന്റെ മുന്നില്‍ വച്ച് അപമാനിക്കുന്ന തരത്തില്‍ ഒരാള്‍ വിമര്‍ശനമുന്നയിച്ചിട്ടും പുഞ്ചിരിയും മനസ്സാന്നിധ്യവും കൈവിടാതെ രഞ്ജിനി അവതാരകയുടെ ജോലി പൂര്‍ത്തിയാക്കിയത് ചെറിയകാര്യമല്ല.

English summary
Anchor Ranjini Haridas said that actor Jagathy Sreekumuar tried to create a third rate publicity on Munch Star Singer Finale event

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam