ഇത് ഏകലവ്യനിലെ അമൂര്‍ത്താനന്ദജിയോ?

ഏകലവ്യനിലെ അമൂര്‍ത്താനന്ദജിയുടെ പുതിയ പതിപ്പ്.അമൂര്‍ത്താനന്ദ, ചന്ദന്‍ ബാബയുടെ ആരാധനപാത്രമാണത്രേ ചിത്രത്തില്‍, പൂജാമുറിയിലെ സാന്നിദ്ധ്യമായി. ഇന്ദ്രപ്രസ്ഥത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന ചന്ദ്രസ്വാമിതന്നെയാണ് ചന്ദന്‍ ബാബയായ് എത്തുന്നതെന്ന് ദില്ലി രാഷ്ട്രീയം പറയുന്ന സിനിമ പറയാതെ പറയും.
ദില്ലിയുടെ ഉപജാപങ്ങള്‍ക്ക് ചന്ദന്‍ ബാബയ്ക്ക് കൂട്ടായ് രാമന്‍ രാഘവന്‍ എന്ന കഥാപാത്രവുമെത്തുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും രണ്ട് ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളായ് ഒരേ ദൌത്യത്തിന് ദില്ലിയില്‍ നിയോഗിക്കപ്പെടുന്ന കഥയാണ് രാഷ്ട്രീയ സാമൂഹിക പരിവേഷങ്ങളുടെ അകമ്പടിയോടെ രണ്‍ജിപണിക്കര്‍ ഷാജി കൈലാസ് ടീം പറയുന്ന കിങ്ങ് ആന്റ് കമ്മീഷണര്‍.
വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന ഹിറ്റ് മേക്കേഴ്‌സിന്റെ ചിത്രത്തിനായ് പ്രക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ മാര്‍ച്ച് 23ന് അത് യാഥാര്‍ത്ഥ്യമാകുന്നു. എംപവര്‍ സിനിമയ്ക്കു വേണ്ടി ആന്റോജോസഫ് നിര്‍മ്മിക്കുന്ന ചിത്രം പ്‌ളേഹൌസ് തിയറ്ററുകളിലെത്തിക്കും.
ആദ്യപേജില്‍


Click it and Unblock the Notifications