»   » അക്കാദമിയില്‍ സിനിമക്കാര്‍ വേണ്ട: സലിം

അക്കാദമിയില്‍ സിനിമക്കാര്‍ വേണ്ട: സലിം

Posted By:
Subscribe to Filmibeat Malayalam
Salim Kumar
സംഗീത നാടക അക്കാദമിയുടെ സാരഥ്യം സിനിമാക്കാരെ ഏല്‍പ്പിക്കരുതെന്നു ദേശീയ പുരസ്‌കാര ജേതാവ് നടന്‍ സലിം കുമാര്‍. നാടകക്കാരെയോ സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയോ ആയിരിക്കണം ഏല്‍പ്പിക്കേണ്ടത്. ഒരു അക്കാദമിയുടെയും ഭാരവാഹിയാകാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹാസ്യ നടന്മാര്‍ക്കു നല്‍കുന്ന അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. ഇത്തരം അവാര്‍ഡുകള്‍ ഹാസ്യ നടന്മാരെ അപമാനിക്കുന്നതിനു തുല്യമാണ്. അല്ലെങ്കില്‍ എല്ലാ രസങ്ങള്‍ക്കും അവാര്‍ഡ് നല്‍കണം. ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബു എഴുപതു തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും സലിം കുമാര്‍ പറഞ്ഞു.

സംഗീതനാടക അക്കാദമിയുടെ ചുമതലയില്‍ നിന്നും നടന്‍ മുകേഷ് കഴിഞ്ഞദിവസമാണ് ഒഴിഞ്ഞത്. ഇടതുസര്‍ക്കാരിന്റെ പ്രതിനിധിയായാണ് മുകേഷ് അക്കാദമിയുടെ ചെയര്‍മാനായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുകേഷ് ചെയര്‍മാന്‍ പദം രാജിവെയ്ക്കുകയായിരുന്നു.

അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്മാരെ ഏല്‍പ്പിയ്ക്കരുതെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അനുഭാവമുള്ള സലിം കുമാര്‍ പറയുമ്പോള്‍ അത് മുകേഷിനുള്ള കുത്താണോയെന്ന് സംശയിക്കുന്നവര്‍ ഏറെയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam