ജയറാം-സത്യന്‍ ചിത്രം ഭാഗ്യദേവത

സിനിമകള്‍ക്ക് പേരിടുന്നത് അവസാന നിമിഷം വരെ നീട്ടി സസ്‌പെന്‍സ് സൃഷ്ടിയ്‌ക്കുന്ന പതിവ് രീതി തെറ്റിയ്‌ക്കാതെ സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രത്തിന് പേരിട്ടു. ഭാഗ്യദേവതയെന്ന് പേരിട്ട് ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തുന്നത് കോളിവുഡ് താരമായ കനിഹയാണ്. ഇതാദ്യമായാണ് ഒരു അന്യഭാഷ താരത്തെ സത്യന്‍ തന്റെ ചിത്രത്തില്‍ നായികയാക്കുന്നത്.
കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് നിര്‍മ്മിയ്‌ക്കുന്ന ഭാഗ്യദേവത വിഷുവിന് തിയറ്ററുകളിലെത്തും. കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള ഗ്രാമീണ കുടുംബ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പ്രശസ്‌ത ക്യാമറമാനായ വേണുവുമായി സത്യന്‍ ആദ്യമായി ഒരുമിയ്‌ക്കുന്ന സിനിമ കൂടിയാണിത്.
നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, കെപിഎസി ലളിത, വേണുനാഗവള്ളി, ലക്ഷ്‌മിപ്രിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ നരേനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്.


Click it and Unblock the Notifications











