»   » ശ്രീനി-സത്യന്‍ ടീം വീണ്ടും

ശ്രീനി-സത്യന്‍ ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ പ്രതിഭകള്‍ വീണ്ടും ഒത്തുചേരുന്നത്.

അടുത്തകാലത്ത് നേരിട്ട തിരിച്ചടികളാണ് വീണ്ടുമൊന്നിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. വേര്‍പിരിഞ്ഞതിന് ശേഷം ഇവരുടെ സിനിമകള്‍ക്ക് പണ്ടത്തെ മാജിക്ക് ആവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. 2010ല്‍ ശ്രീനി തിരക്കഥയൊരുക്കിയ ഒരു നാള്‍ വരും ബോക്‌സ് ഓഫീസില്‍ തകര്‍ന്നിരുന്നു. അതേ സമയം സത്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കഥ തുടരുന്നു'വിന് കാര്യമായ ചലനം സൃഷ്ടിയ്ക്കാനായില്ല. ഈ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് വീണ്ടുമൊന്നിയ്ക്കാന്‍ ഇരുവരും തയാറെടുക്കുന്നത്.

മോഹന്‍ലാല്‍-ശ്രീനി-സത്യന്‍ ടീമിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റായ നാടോടിക്കാറ്റിന്റെ നാലാംഭാഗമാണ് ഇവര്‍ പ്ലാന്‍ ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എന്നാല്‍ ഈ പ്രൊജക്ട് ഇവര്‍ ഉപേക്ഷിച്ചുവെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. തീര്‍ത്തും പുതുമയുള്ളൊരു സബ്ജക്ട് സിനിമയാക്കാനാണ് ഇവര്‍ ആലോചിയ്ക്കുന്നത്. 2011ലെ വിഷുക്കാലത്ത് സത്യന്‍-ശ്രീനി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam