»   » ഷാജി-മമ്മൂട്ടി ചിത്രം ക്രിസ്മസിന്

ഷാജി-മമ്മൂട്ടി ചിത്രം ക്രിസ്മസിന്

Posted By:
Subscribe to Filmibeat Malayalam
Mammootty
ദ്രോണയ്ക്ക് ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം ആംരഭിയ്ക്കും. അരോമ ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായിരിക്കും.

ഒക്ടോബര്‍ മധ്യത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനനന്തപുരമാണ്.

ആദ്യ കന്നഡ ചിത്രമായ ശിക്കാരിയുടെ സെറ്റിലാണ് മമ്മൂട്ടി ഇപ്പോള്‍.ക്രിസ്മസിന് മുമ്പ് രണ്ട് മമ്മൂട്ടി സിനിമകള്‍ തിയറ്ററുകളിലെത്തും. മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ ബെസ്റ്റ് ആക്ടറും എം നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കുമായിരിക്കും ഇതിന് മുമ്പ് റിലീസ് ചെയ്യുക. നിഷാദിന്റെ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷമാണ് അവതരിപ്പിയ്ക്കുന്നത്.

കഴിഞ്ഞ നവംബറില്‍ തിയറ്ററുകളിലെത്തിയ ദ്രോണ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. ഷാജി കൈലാസ് സിനിമകള്‍ നേരിടുന്ന പരമ്പര പരാജയത്തില്‍ ഏറ്റവുമൊടുവിലേത്തതായിരുന്നു അത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos