പോക്കിരിരാജ: ശ്രീയ പരാതി പിന്‍വലിച്ചു

പോക്കിരിരാജ തമിഴിലേയ്ക്ക് മൊഴിമാറ്റം നല്‍കി റിലീസ് ചെയ്യുന്നതിനെതിരെയാണ് നടി നടികര്‍സംഘത്തിന് പരാതി നല്‍കിയത്. ചിത്രം അന്യഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത് താനുമായുള്ള കരാറിന്റെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.
പോക്കിരിരാജയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനെതിരെയായിരുന്നു നടി താരസംഘടനയെ സമീപിച്ചത്. പോക്കിരിരാജ തമിഴില്‍ റിലീസ് ചെയ്യുന്ന മലേഷ്യ പാണ്ഡ്യനുമായി ശ്രീയയുടെ പിതാവ് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പരാതി പിന്‍വലിയ്ക്കാന്‍ നടി തയ്യാറായതെന്ന് അറിയുന്നു. മാര്‍ച്ച് അവസാനത്തോടെ പോക്കിരിരാജയുടെ തമിഴ് പതിപ്പ് തീയേറ്ററുകളിലെത്തുമെന്ന് പാണ്ഡ്യന്‍ അറിയിച്ചു


Click it and Unblock the Notifications











