»   » മലയാളത്തില്‍ കൂടുതല്‍ ചിത്രം ചെയ്യില്ല: സിദ്ദിഖ്

മലയാളത്തില്‍ കൂടുതല്‍ ചിത്രം ചെയ്യില്ല: സിദ്ദിഖ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/22-siddique-new-passion-bollywood-2-aid0031.html">Next »</a></li></ul>
Siddique
മലയാളചലച്ചിത്രലോകത്ത് സജീവസാന്നിധ്യമായിരുന്ന പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ പരസ്യചിത്രങ്ങളിലേയ്ക്കും പിന്നീട് മലയാളം വിട്ട് ബോളിവുഡിലേയ്ക്കും പോയി നേടിയ വിജയചരിത്രം എല്ലാവര്‍ക്കുമറിയാം. ബോളിവുഡിലെ തിരക്കുകള്‍ ഒതുക്കി ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രിയന്‍ ഇപ്പോള്‍ മലയാളത്തില്‍ ഒരു ചിത്രം ചെയ്യുന്നത്.

ഇനി ഒരു മികച്ച സംവിധായകനെക്കൂടി മലയാളത്തിന് ഇത്തരത്തില്‍ നഷ്ടപ്പെട്ടേയ്ക്കാമെന്നാണ് പുതിയ റിപ്പോര്‍്ട്ട്. മറ്റാരുമല്ല സാക്ഷാല്‍ സല്‍മാന്‍ ഖാനെ നായകനാക്കി ബോഡിഗാര്‍ഡ് ഹിന്ദിയിലെടുത്ത് സൂപ്പര്‍ഹിറ്റാക്കി മാറ്റിയ സംവിധായകന്‍ സിദ്ദിഖ് തന്നെ.

ബോഡിഗാര്‍ഡിന്റെ വിജയം സിദ്ദിഖിനെ ശരിയ്ക്കും ത്രില്ലടിപ്പിക്കുകയാണ്. മാത്രമല്ല അതിനൊപ്പം തന്നെ മലയാളികളെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യവും സിദ്ദിഖ് പറയുന്നു. ഇനി ബോളിവുഡില്‍ സജീവമാകാനാണ് തീരുമാനം, മലയാളികള്‍ക്ക് നിരാശപ്പെടാന്‍ മറ്റെന്തുവേണം. എത്രയോ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചയാളാണ് സദ്ദിഖ്.

ബോളിവുഡിലെ വിജയം അവിടേയ്ക്ക് സിദ്ദിഖിനെ ആകര്‍ഷിക്കുകയാണ്. ഇനി ഹിന്ദിച്ചിത്രങ്ങളുടെ ഇടവേളകളില്‍ മാത്രമേ മലയാളചിത്രമെടുക്കുകയുള്ളുവെന്ന് ഒരു അഭിമുഖത്തിലാണ് സിദ്ദിഖ് വ്യക്തമാക്കിയിരിക്കുന്നത്.

അടുത്തപേജില്‍
മലയാളികള്‍ക്ക് അംഗീകരിക്കാന്‍ മടി:സിദ്ദിഖ്

<ul id="pagination-digg"><li class="next"><a href="/news/22-siddique-new-passion-bollywood-2-aid0031.html">Next »</a></li></ul>
English summary
Director Siddique who debut in Bollywood with Bodyguard as a director saying that he is interesting to do more films their and giving a break to Malayalam,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam